mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Sohan KP)

തിളച്ചുരുകുന്ന ഗ്രീഷ്മത്തിന്‍ടെ
മൂര്‍ദ്ധന്യത്തില്‍ ,മുറിയുടെ
ജാലകത്തിനരികെ 
നില്‍ക്കുകയാണ് ഞാന്‍ 
ഏകാന്തമായ മനസ്സിന്‍ടെ
ആകാശത്ത് ഒരു തണുത്ത രാത്രിമഴ 
പെയ്യാന്‍ തുടങ്ങുകയാണ്
കരിമേഘങ്ങള്‍ക്കിടയില്‍ മെല്ലെ
അവ്യക്തമാകുന്ന അമ്പിളിക്കല. 

സുദീര്‍ഘവും സുന്ദരവുമായ
മഴയെ വീക്ഷിച്ചു കൊണ്ടിരിക്കുക.
അതെത്രയും കനത്തതും ഇടമുറിയാത്തതും
ആണെങ്കിലും ഞാനിഷ്ടപ്പെടുന്നു
വികാരങ്ങളെ ഒഴുക്കിക്കളഞ്ഞ്
മനസ്സ് പൂര്‍ണ്‌ണമായും ഒരു
സ്വര്‍ഗ്ഗിയതലത്തിലേക്ക് ഉയര്‍ത്തപ്പെടുന്നൂ

കനത്ത മഴ എന്നെ എല്ലാ 
ചിന്തകളില്‍ നിന്നും മോചിപ്പിക്കുന്നു.
ഈ മുറിയില്‍ ഞാനെത്രയും
സുരക്ഷിതനാണെന്ന്
പുറത്തെ ഇരുട്ടും കുളിര്‍തെന്നലും
എന്നോട് മന്ത്രിക്കുകയാണ്.

പൂന്തോട്ടത്തിലിപ്പോള്‍ വിടര്‍ന്ന
പുഷ്പസമാനം,പുതുമണ്ണിന്‍ടെ ഗന്ധം
എന്‍ടെ സിരകളില്‍ പടരുകയാണ്
മഴയുടെ  താളമേളങ്ങള്‍ക്കൊപ്പം
മനസ്സും സംഗീതം പൊഴിക്കുകയാണ്.

ജീവിതത്തിന്‍ടെ യാന്ത്രികമായ
യാഥാര്‍ത്ഥ്യങ്ങളെ മറികടന്ന്
മനസ്സിപ്പോള്‍ ഭാവനയുടെ 
വിശുദ്ധിയുടെ സ്വര്‍ഗ്ഗങ്ങളിലേക്ക്
പറന്നുയരുകയാണ്.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ