(Sohan KP)
വേനല്‍വര്‍ഷമണിയിച്ച
മരതകപ്പട്ടിന്‍ കാന്തിയില്‍
കാടും മേടും വയലുകളും
മുങ്ങി നില്‍ക്കവേ
അംശുമാന്‍ടെ പൊന്‍കിരണങ്ങള്‍
വര്‍ണ്ണനൂലിഴകളായ് പുലരിയില്‍
പുത്തന്‍ വിഷുക്കണിയൊരുക്കുന്നു~
ഒരു കൈക്കുടന്ന നിറയെ
മഞ്ഞപ്പൂക്കളുമായ്
പാതയോരത്തെ കണിക്കൊന്നകള്‍
പൂത്തുലഞ്ഞു നില്‍ക്കുന്നു.
വീണ്ടുമൊരു വിഷുക്കാലത്തെ,
ആഘോഷത്തിമിര്‍പ്പില്‍
പൊട്ടിച്ചിതറും വര്‍ണ്ണപ്പുത്തിരികളുടെ വസന്തോത്സവത്തിനെ
സ്വാഗതമരുളുന്നു.
പാരാവാരത്തിരകള്‍ തന്‍ ആരവശ്രുതിയില്‍,കാറ്റില്‍ അലയടിച്ചൊഴുകിയെത്തുന്നു
കോരക്കുഴലിന്‍ അഭൗമസംഗീതം
കാര്‍മേഘയവനിക നീങ്ങുന്നു.
മനസ്സില്‍ മാനത്ത് ശ്യാമവര്‍ണ്ണന്‍ടെ തേജോരൂപം തെളിയുന്നു.