ഒടുവില്‍
നീണ്ടു നിന്ന ഉഗ്രമേഘപ്രളയരാത്രിയില്‍
പാവം പുഴ തോല്‍വി സമ്മതിച്ചു.
ഇരുകരകളും ഇരുപറമ്പുകളും
ഇടിഞ്ഞൊരു ഇടവഴിയായ് പുനര്‍ജനിച്ചു.
മണലെടുക്കുമഗാധഗര്‍ത്തങ്ങളും
മാലിന്യക്കൂമ്പാരങ്ങളും മൂടുന്ന
ചുവന്ന മണ്‍വഴി.
പതിവിന്‍പടിയീ ദുരന്തകഥയും
കാലം തന്‍ ചിറകുകളിലൊളിപ്പിച്ചു.
വഴിയൊരത്ത്, ചെറുപുല്‍നാമ്പുകളും
പുല്‍പ്പടര്‍പ്പുകളും മുളച്ച് പൊങ്ങി
പുല്‍ച്ചാടികളും പൂമ്പാറ്റകളും ചെറുകിളിപ്പറ്റവും വന്നണഞ്ഞു.
ഒരു ദിനം
ഇടവഴി നഗരത്തിലെക്ക് പോയി
കറുത്തനിത്തിലും,കടുപ്പമേറിയും
വീതിയോടെ രാജവീഥിയായി
വാ ഹനവ്യൂഹങ്ങളുമായി
ഗ്രാമത്തില്‍ തിരികെയെത്തി.
മതിലുകളെയും വീടുകളെയും
വീട്ടുകാരെയും അതിരുതര്‍ക്കങ്ങളെയും
ചെറുകുന്നുകളെയും
ഇടിച്ചു തകല്‍ത്ത്
പരന്ന വയലിന്‍ നടുവിലൂടെ
കുതിച്ചു പാഞ്ഞു.
ഇന്നിപ്പോള്‍
ആശുപത്രിയിലേക്കുള്ള രോഗികളെയും
തിരിച്ചെത്തുന്ന മ്യതദേഹങ്ങളെയും
ആര്‍ക്കും ചുമക്കേണ്ട.
മണലും മദ്യവും രാത്രിയുടെ മറവില്‍
കടത്തേണ്ട.
പുലരിയിലും സായാഹ്നത്തിലും
നടക്കേണ്ട.
സ്കൂള്‍കുട്ടികളുടെ ആരവമോ
കാളവണ്ടികളുടെ കടകടശബ്ദമോ ഇല്ല.
പാവം ഇടവഴി
വാഹനത്തിരക്കിന്‍ടെ മായാലോകത്തില്‍
വിഹരിക്കുന്ന സുപ്രധാന റോഡായി
പുനര്‍ജനിച്ചിരിക്കുന്നു.
അടുത്ത രുപാന്തരത്തിനായി
വളര്‍ന്ന് വികസിച്ചുകൊണ്ടേയിരിക്കുന്നു.