mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 


വിജനമെങ്കിലും ചില ഇടങ്ങള്‍
ഒരു പ്രത്യേക അനുഭൂതിയുടെഉറവിടമാണ്
സ്വര്‍ഗ്ഗസമാനമാണ്.

വലിയ പര്‍വ്വതങ്ങള്‍
അവ ശക്തമെങ്കിലും
ചെറിയ നീര്‍ച്ചാലുകള്‍ക്ക്
വഴിയൊരുക്കുന്നു.
വലിയ അരുവികളായ് കൂടിച്ചേരുന്നു
ഓരോ സൂര്യോദയവും
‍വാരി വിതറുന്ന വെള്ളിവെളിച്ചത്തില്‍
അവ വെട്ടിത്തിളങ്ങുന്നു.

നിരയായ പാറക്കൂട്ടങ്ങള്‍, കൂര്‍ത്തതും ഉരുണ്ടതും ആയ വശങ്ങളുടെ
ആക്യതിയുടെ വൈവിദ്ധ്യത്താല്‍,
പല തരം ശില്‍പ്പങ്ങളുടെ
സമസ്യ മെനയുന്നു.

പൈന്‍മരക്കാടുകളിലൂടെ നനുത്ത
ശിശിരക്കാറ്റ് ചൂളം വിളിക്കുന്നു.
നാനാ വര്‍ണ്ണത്തിലുള്ള ഇലകള്‍
ചെറു ചാറ്റല്‍മഴ പോല്‍ കൊഴിയുന്നു.
മഞ്ഞ് ധൂളികളാല്‍ മെല്ലെ ഭൂമി
ധവളമേലാപ്പിനടിയിലാകുന്നു.

പുഴയോരത്ത് ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ
അരിച്ചിറങ്ങുന്ന സൂര്യരശ്മികള്‍
മരച്ചുവട്ടിലൊരു ഛായാചിത്രം രചിക്കുന്നു.
ആലിപ്പഴവര്‍ഷത്തില്‍ നദിയോളങ്ങളുടെ
താളം ഇടറുന്നു

മൂടല്‍മഞ്ഞകന്ന് മാനം തെളിയുമ്പോള്‍
പഞ്ഞിത്തുണ്ടുകള്‍ പോല്‍ നീങ്ങുന്ന
വെള്ളിമേഘങ്ങള്‍
പച്ചപ്പുല്‍ത്തകിടിയില്‍
വര്‍ണ്ണപുഷ്പങ്ങളുടെ ഉത്സവം

ആരോഹണയാത്രക്കിടയില്‍
ഒരു ചെറു വിശ്രമത്തിനായ്
യാത്രികന്‍ മയങ്ങുകയാണ്.
ഇനിയുമെറെ സഞ്ചരിക്കാനുണ്ട്.

 

 

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ