mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Padmanabhan Sekher)

അഹങ്കാരമെന്തിനു യുവത്വമേ
കാത്തിരിപ്പൂ വാതിലിൽ നിഴലായ്
മരണമില്ലാത്ത രാത്രി നിനക്കായ്
അനിവാര്യമല്ലേ നിഴലും നിനക്ക്

അഹങ്കാരമെന്തിനു ആരോഗ്യമേ
കാത്തിരിപ്പൂ രോഗങ്ങൾ നിനക്കായ്
ഒഴിവാക്കാനാവില്ലവ ഒരിക്കലും
ഒരിക്കൽ അവരെത്തിടും നിനക്കായ്

അഹങ്കാരമെന്തിനു സുഖ ജീവിതമേ
നിഴലായ് നടപ്പൂ മരണം നിനക്കായ്
അനിവാര്യമാണ് മരണം നിനച്ചാൽ
അനുയോജ്യമായതോ മോക്ഷപ്രാപ്തി

അഹങ്കാരമെന്തിനു ബന്ധുത്വമേ
ബന്ധങ്ങൾ ഒക്കെയും ജലരേഖകൾ
പിരിയാത്ത ബന്ധങ്ങൾ അശ്വാതം
കർമ്മഫലങ്ങളാൽ വിയോഗ നഷ്ടം
 
അഹങ്കാരമില്ലാത്ത വാർദ്ധക്യമെ
അമൃതു കഴിക്കാൻ നീയും മറന്നുവോ
കാത്തിരിപ്പൂ വാതിലിൽ നിനക്കായ്
ഉണരാത്ത ഉദയങ്ങൾ നിനക്കായ്

അനിവാര്യമല്ലേ മരവിച്ച രാത്രികൾ

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ