(Padmanabhan Sekher)
മുറ്റത്തെ പ്ലാവിന് ചുവടു വേണം
ചുവടിന്നടിയിൽ നീണ്ട വേരു വേണം
ചുവടിനു പറ്റിയ കളിക്കളങ്ങൾ വേണം
മണ്ണപ്പം ചുടാൻ കുറെ തോഴർ വേണം
ചുവടിനു ചേർന്ന തടിയും വേണം
തടിക്കു ചേർന്നൊരു ശിഖരം വേണം
ശിഖരത്തിൽ ഉയരത്തിൽ ആടിക്കളിക്കുവാൻ
കയറിനാൽ കെട്ടിയ ഊഞ്ഞാൽ വേണം
ഊഞ്ഞാലിൽ ആടി പറക്കുവാനെത്തുന്ന
കൂട്ടത്തിൽ അയലത്തെ ചെക്കനും വേണം
മുറ്റത്തൈപ്ലാവിന് ഉയരം വേണം
ഉയരത്തിൽ തേനൂറും വരിക്ക വേണം
തേൻ വരിക്കയ്ക്കു ഒത്തൊരു കാവൽ വേണം
കൊതിയൻ കാക്കയെ പായിക്കാൻ പറ്റിയ
തെറ്റാലി എന്നൊരു യന്ത്റവും വേണം
ഉയരത്തിൽ പ്ലാവിൽ കയറുംപോൾ കാലിൽ
കൊതിയേറ്റു പൊതിയുന്ന പച്ചെറുന്പു വേണം
ഉയരത്തിൽ ശിഖരത്തിൽ പാടുന്ന കുയിൽതൻ
സ്രൂതികേട്ട് പാടുവാൻ അനുജത്തിയും വേണം
മുത്തശ്ശി പ്ലാവ് വേരറ്റു വീഴുന്പം
വീണ്ടും കിളിർപ്പിക്കാൻ കുരു വേണം
ആ പുതുപ്ലാവിൻ ചുവട്ടിൽ
കളിക്കാനായ് ഒരുപറ്റം പേരക്കിടാങ്ങൾ ഉണ്ടാവണം
കുസ്രുതിക്കിടാങ്ങൾ തൻ കേളികൾ കാണാനായി
കണ്ണിനിത്തിരി കാഴ്ച ഉണ്ടാവണം
പേരക്കിടാങ്ങൾ തൻ ഘോഷങ്ങൾ കേൾക്കാനായി
കാതുകൾക്കിത്തിരി കേൾവി ഉണ്ടാവണം
കൊതിയോടെ തേനൂറും ചുളകൾ നുകരുവാൻ
കൊഴിയാത്ത പല്ലുകൾ രണ്ടുണ്ടാവണം
മുറ്റത്തെ പല്ലാവിൻ ചുവട്ടിൽ
കുത്തിക്കൂനി ഇരിക്കുന്ന നേരം
കണ്ണിന്നു പറ്റിയ കണ്ണടകൾ വേണം
കാതിന്നു പറ്റിയ യന്ത്രങ്ങൾ വേണം
വിറയ്ക്കന്ന കൈകൾക്കിത്തിരി താങ്ങു വേണം
കുത്തിക്കുറിക്കാൻ ഒരു തൂലികയും വേണം
ചിത്തത്തിൽ മത്തിനാൽ കുത്തിക്കുറിച്ച
മുൻ കാല ചത്രങ്ങൾ ഒന്നൊന്നായ് തെളിയേണം