മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
നിൻ മുഖം കാണാൻ എന്നെ നോക്കു കണ്ണാടി ചൊല്ലി പറഞ്ഞപ്പോൾ.... എൻ മുഖം എന്റെതായിട്ടും എനിക്ക് കാണാത്ത തെന്തേ....
കണ്ണുകളുണ്ടല്ലോ കണ്ണുകളിൽ കരിമഷിയെഴുതി ഞാൻ..... കാതുകളുണ്ടല്ലോ കാതുകളിൽ കമ്മലിട്ടു ഞാൻ.... നെറ്റിയിൽ പൊട്ടു കുത്തിയതും ഞാൻ..... എന്നിട്ടും എന്നിട്ടും.... കാണാത്തതെന്തേ എൻ മുഖം ..... നിന്റെ പ്രിയ ചങ്ങാതിയല്ലോ ഞാൻ കണ്ണാടി മുഖത്തേക്കു തുറിച്ചു നോക്കിയപ്പോൾ കണ്ടൂ എൻ മുഖം പൊയ്മുഖമല്ല എൻ സ്വന്തം മുഖം കണ്ണാടി ഇല്ലെങ്കിൽ എൻ മുഖമെവിടെ 😊 ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട.... കണ്ണാടി പോലൊരു ചങ്ങാതി...... ❤️ ആരും ആഗ്രഹിക്കും.....