മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Padmanabhan Sekher)

ഇതെന്തു കാലം മാളോരേ
വിദ്യാഭ്യാസം വീട്ടിൽ
നാഷണലിസം നാട്ടിൽ
മാവോയിസം മേട്ടിൽ
സോഷ്യലിസം വീട്ടിൽ
കമ്മൂണിസം വാക്കിൽ
കോൺഗ്രസ്സ് എങ്ങോപോയി
ജാതി തിരിഞ്ഞ രാഷ്ട്രീയം


മത്സരമാണെവിടെയും
അമ്പലത്തിൽ ആറാട്ട്
പള്ളികളിൽ പെരുന്നാള്
നാട്ടുകർ തമ്മിൽ തല്ല്


ഇതെന്നു തീരും മാളോരേ
തോന്ന്യാസം തോട്ടിൽ
ഗുണ്ടായിസം റോഡിൽ
ലോറി മാറി കേറി
ചന്ത മാറി പോയി
ചരക്ക് എങ്ങോ പോയി
കൂലി ആരോ വാങ്ങി
കാണാൻ കുറെ കൂട്ടം
കണ്ടവന് കലി
നോക്കിയവന് കൂലി
പണിതവന് പകുതി

ഇനി എന്തു ചെയ്യും മാളോരേ
കൂലി കൂട്ടിയ നാട്ടിൽ
കൂലി വേലക്കാരുമില്ല
അന്യ ദേശ വേലക്കാർ
നാടിൽ ആകെ ആയി
കടൽ കടന്നു വന്നു
ജോലി തേടി നടന്നു
ജോലി തന്നെ തേടൽ
വേല ഇല്ലാ കാലം
നാട്ടിലെത്താൻ മോഹം
അഹംഭാവം വിടില്ല
കനകവും കത്ത് ഞാൻ
ക്ഷമിച്ച് കാത്തിരിക്കുന്നു
ആ വരും കാലത്തിനായ്

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ