മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഇന്നെന്‍റെയുള്ളിലെ മൺ ചെരാതിൽ
ഞാനെന്നാശകൾ തൻ തിരി നീട്ടി
അന്നെന്‍റെയുള്ളിലെ നേർത്ത നിലാ സ്പർശമേറ്റൊരാ ഗ്രാമത്തെ പുൽകാൻ

എന്നും നിലാക്കുയിൽ പാടുന്നൊരാ മലർക്കുന്നിൻ ചെരുവിലെപ്പൂക്കൾ
ഇന്നെൻ മനതാരിലില്ലെങ്കിലും അതെ
ന്നോർമ്മയിൽ സൗരഭ്യമേകും

ഞാനിന്നിതാ എന്റെ പഥയാത്ര തുടരുന്നു
എൻ മണ്ണിലേക്കണഞ്ഞീടാൻ
കുളിരാർന്ന നാളുകൾ തളിരാർ ന്നൊരോർമകൾ
മഴയോർമ്മകൾ പുണർന്നീടാൻ
 
ഇന്നിത്ര ശോക വിമൂകമാം വഴിയോര
മാരുടെ വരവോർത്തു നിൽപ്പൂ
മഴയുടെ നറുനിലാക്കുളിർ ചൂടി നിന്നൊരാ തളിർ മരമെങ്ങോ മറഞ്ഞു

കുളിരാർന്ന മാരുതൻ തഴുകിയ വയലോര
മെങ്ങോ പോയ് മറഞ്ഞെന്നോ
അണയുമോ ഈ മണ്ണിന്നാത്മാവു പോലു
മിന്നിനി വരും നാളുകളൊന്നിൽ        

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ