ചാറ്റൽ മഴ പെയ്തിറങ്ങി,
ഭൂമിതൻ ഉണങ്ങിയ വിരിമാറിൽ.
വേനലിൽ പൊള്ളിയ ഭൂമി കേഴുന്നു,
നിൻ കാലം തെറ്റിയ വരവിനായി.
വരണ്ട് ഉണങ്ങിയ നീർത്തടങ്ങളും,
ഒരിറ്റ് കനിവിൻ ഉറവയ്ക്ക് കാതോർത്ത് നിന്നു.
വയലും തോടും പുഴയും അന്യമായി
അവയുടെ സ്ഥാനം കയ്യടക്കി,
തല ഉയർത്തി നിൽക്കുന്ന ഗോപുരങ്ങൾ.
ഇന്നിൻ്റെ തലമുറ പായുന്നു ഇൻ്റർനെറ്റ്
എന്ന മാസ്മരിക ലോകത്തേക്ക്.
ചിലന്തി വല നെയ്തു കൂട്ടിയ പോലെ
തന്നിലേക്ക് അടുപ്പിച്ചു കൊണ്ട്.
വേനലും വർഷവും ശിശിരവും
കടന്നു വരാൻ മടിക്കുന്നു ഭൂമിയിൽ