മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഒമ്പതുമാസം തികയാതെ പെറ്റതിനാലോ 
കാഴ്ചയിൽ ചന്തക്കുറവുള്ളതിനാലോ; 

പൊക്കിൾക്കൊടിയിലെ മുറിപ്പാടുണങ്ങും മുൻപേ,
ഒരു ബക്കറ്റിൽ വച്ചൊളിപ്പിച്ചു മറഞ്ഞതെന്തേ? 

അമ്മതൻ കൈകളേക്കാ,ളുറപ്പതിനുണ്ടോ 
അമ്മയാം പൊരുളിനേക്കാൾ മതിപ്പതിനുണ്ടോ?

ഊട്ടിയുറക്കുവാൻ വെമ്പും മനസ്സതിനുണ്ടോ 
വാരിപ്പുണരുവാൻ വാത്സല്യഹൃദയമൊന്നുണ്ടോ? 

ചോരതൻ ഗന്ധമൊന്നകലും മുൻപേ,
പ്രാണന്റെ നാളമണയ്ക്കുന്നതെന്തേ? 

നിന്നിലെ ചോരയാൽ വളർന്നൊരു തളിരിനെ,
നീയാൽ പിഴുതെറിയുന്നതെന്തേ?  

നിന്നിലെ അമ്മയും മരിച്ചു മറഞ്ഞുവോ
നിന്നിലെ സ്നേഹവും മലിനമായ്ത്തീർന്നുവോ? 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ