mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

pranayam

Haneef C

ഒരിക്കലും പിരിഞ്ഞു പോവില്ലെന്നു കരുതിയത് നഷ്ടപ്പെട്ടും
ഒരിക്കലും മറക്കില്ലെന്നു കരുതിയത് മറന്നും കഴിയുമ്പോഴാണ്
പ്രണയത്തിന്റെ ഒരു ഋതുചക്രം പൂർത്തിയാവുന്നത്.

പ്രണയാനന്തര ജീവിതം എന്നത്പൂക്കളെല്ലാം മരിച്ചു കഴിഞ്ഞ വസന്തത്തിന്റെ തോട്ടക്കാരനാവലാണ്.
പ്രവേശിക്കാൻ ആരുമില്ലാത്ത കോട്ടയുടെ കാവൽക്കാരനാവലാണ്.
ഭൂകമ്പത്താൽ തകർന്നതും വിജനവുമായ ഏതോ പുരാതന നഗരത്തിലൂടെ
ഒറ്റക്കുള്ള നടത്തം പോലെ ശ്രമകരവും ഊഷരവുമാണത്.
ഒരിക്കലെങ്കിലും  ഒറ്റുകൊടുക്കപ്പെടണം 
അപ്പോൾ മാത്രമാണ്
നിർമമതയുടെ
പൊരുളറിയുന്നത്.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ