മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

T V Sreedevi

സ്നേഹഗായകാ
ആശയ ഗംഭീരാ,
'ആശാ'നെന്ന
പ്രസിദ്ധ മഹാകവേ.

അങ്ങു ഭൂജാതനായ സുദിനത്തിൽ,
സ്നേഹമോടെ സ്മരിക്കുന്നുവങ്ങയെ

എത്ര മോഹന കാവ്യങ്ങൾ തീർത്തൊരു,
ശ്രേഷ്ഠനായ മഹാകവിയാണങ്ങ്!

അങ്ങു സൃഷ്ടിച്ച കാവ്യലോകത്തെത്ര,
പൊൻ വെളിച്ചം പകരുന്ന കാവ്യങ്ങൾ!

വീണപൂവിനെ നോക്കിനിന്നിട്ടങ്ങ്,
മോദമോടെ രചിച്ച
മഹാകാവ്യം,

'വീണപൂവി'ന്നും
ഞങ്ങളെ നിത്യവും,
മോഹിപ്പിക്കുന്നു,
ഉജ്ജ്വല കാവ്യമായ്‌!

അത്രമേലൊരു രാജ്ഞിയെപ്പോലെത്ര-
തുംഗമായ പദത്തിൽ
വിരാജിച്ച,

ചെമ്പനീർപ്പൂവി-
ന്നന്ത്യനിമിഷങ്ങൾ,
അങ്ങു വർണ്ണിച്ചതെത്ര മനോഹരം!

മാനവജന്മമെത്ര
നൈമിഷിക-
മാണെന്നുള്ളൊരു
നല്ല സന്ദേശവും,

'എണ്ണീടുകാർക്കു 
മിതുതാൻ ഗതി'യെന്ന,
നിത്യ സത്യവു
മേവർക്കുമായേകി!

നളിനിയെന്നുള്ള ഖണ്ഡകാവ്യത്തിലെ,
അതിമനോഹര പ്രണയ സങ്കൽപ്പങ്ങൾ;

നളിനിയും ദിവാകരനുമായിട്ടുള്ള,
പുന:സമാഗമമെത്രയോ സുന്ദരം!

അങ്ങെഴുതിയ
വാക്കുകൾ പോലവേ-
'പൂരിതാഭയോടുഷസ്സിൽ
മഞ്ഞു തൻ-
ധാരയാർന്ന പനിനീർ
സുമോപമം!'

ജാതിക്കോമരങ്ങൾ
ക്കെതിരായങ്ങു,
തൂലിക ചെർത്ത '
ചണ്ഡാല ഭിക്ഷുകി.'

'ജാതി ചോദിക്കുന്നില്ല
ഞാൻ സോദരീ...'
എന്ന വാക്കുകളെത്രയോ സുന്ദരം!

'ദുരവസ്ഥ', 'കരുണ','ലീല ,'പ്രരോദനം'
ഇങ്ങനെയെത്ര മോഹന കാവ്യങ്ങൾ,

മാനവരാശിയെന്നു
മുദ്ഘോഷിക്കും,
നിത്യഹരിതങ്ങളായുള്ള കാവ്യങ്ങൾ;

സ്നേഹഗായകാ
അങ്ങു ഞങ്ങൾക്കേകി...
യാത്ര ചൊല്ലിയൊരു
വാക്കും മിണ്ടാതെ!

'മാറ്റുവിൻ ചട്ടങ്ങളേ'
യെന്ന പല്ലവി,
മാറ്റൊലിക്കൊള്ളും പല്ലനയാറിന്റെ,

തീരത്തു തീർത്ത
കല്ലറയിലങ്ങ്,
അന്ത്യവിശ്രമം
കൊള്ളുന്നു നിത്യമായ്.

ആ പുണ്യ സ്ഥലത്തൊരു  പനീർപ്പൂ വച്ചു,
സ്നേഹമോടെ
സ്മരിക്കുന്നിതാ ഞങ്ങൾ!

എത്ര യുഗങ്ങളിനിയും കഴിയണം
ഇത്രമേലൊരു പുണ്യജന്മത്തിനായ്!


 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ