മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Padmanabhan Sekher)

ഇടി എത്ര കൊണ്ടു
പതം എത്ര വന്നു
വെയിൽ എത്ര കൊണ്ടു
നിറം എത്ര വന്നു

എന്നിട്ടും പോരാഞ്ഞ്
തിളച്ച എണ്ണയിൽ മുക്കി
ദേഹമാകെ പൊള്ളിച്ചു.
കമ്പി കൊണ്ട് കുത്തി
തിരിച്ചും മറിച്ചും
ചുട്ടു പൊള്ളിച്ചു.
എന്നിട്ടും അടങ്ങാത്ത
ദേഷ്യം തീർക്കാനായ്
പരിപ്പും നെയ്യും ചേർത്ത്
എന്നെ തവിടു പൊടിയാക്കി.
പിന്നെ പക തീർക്കാൻ
നിങ്ങൾ ചവച്ചു തിന്നല്ലോ!
ആരറിയുന്നു ഈ പരിഭവം?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ