മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 

(Bindu Dinesh)

വെറുതെ പറയുന്നതല്ലിത്...
നീലാകാശം ഒരു തോന്നലാണെന്നത്.
അതിരിടാന്‍
ഒരു ശീമക്കൊന്നയോ കൊടിമരമോ
എങ്ങും കാണുന്നില്ല
എങ്കിലും
നിര്‍ത്തിയിട്ട് കിതപ്പാറ്റുന്നുണ്ട്
കറങ്ങിക്കറങ്ങിക്കിതച്ചുപോയവയെല്ലാം..
നീ തന്ന മുറിവുകള്‍
ഞാന്‍ മറന്നുവെച്ചതവിടെയാണ്..!!

നീലാകാശം ഒരു തോന്നലാണ്
എങ്കിലും വെണ്‍കീറിനപ്പുറം കൊതിപ്പിക്കുന്നുണ്ട്
ആരോ നിര്‍ത്തിപ്പോയ ചുംബനബാക്കി
വെയിലിന്റെ പൊള്ളുന്ന ചൂടന്‍ നോട്ടങ്ങള്‍..

എന്നാലും പോകുന്നുണ്ട് ചിലര്‍
മിണ്ടാതെ തിരിഞ്ഞുപോലും നോക്കാതെ
ഒരു പിണക്കത്തിന്റെ
വലിയ നീണ്ട വേര്‍ഷന്‍ പോലെ
എല്ലാം ചെന്നു ലയിക്കുന്നുണ്ടവിടെ

നീലാകാശം ഒരു തോന്നലല്ല
ചില ഭൂഖണ്ഡങ്ങള്‍ക്ക് അതിരുകളില്ലാത്തതാണ്.............!!!!!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ