(Padmanabhan Sekher)
ദീപം ദീപം എന്നു കേട്ടാൽ
ദീപ നാളം കത്തും മനസ്സിൽ
ശോഭയാൽ നില്പു എന്നിൽ
നിശ നീക്കി ഇനി പകൽ
വെളിച്ചം തെളിച്ചു മുന്നിൽ
നേർ വഴി തെളിച്ചു നിൽക്കും
നിനക്കു വന്ദനം വിളക്കേ
സന്ധ്യാ വന്ദനം വിളക്കേ
നിറുകയിൽ ചന്ദനം ചാർത്തി
നിറുകയിൽ കുങ്കുമം ചാർത്തി
നിറുകയിൽ പുഷ്പം ചാർത്തി
കാർത്തികയിൽ ദീപാവലിയായ്
മകരത്തിൽ ദീപജ്യോതിയായ്
നിലകൊണ്ടു മുന്നിൽ ഏകയായ്
നിന്നെ തെളിച്ചാണല്ലോ ഇന്നും
പല ആഘോഷത്തിനും തുടക്കം
നിൽകൂ എല്ലാത്തിനും സാക്ഷി
മുന്നിൽ നീ നിലവിളക്കേ
നീ അല്ലേ ചോറൂണിനും സാക്ഷി
നീ അല്ലേ എഴുത്തിനും സാക്ഷി
നീ അല്ലേ മാംഗല്യത്തിനും സാക്ഷി
നീ അല്ലേ മരണത്തിനും സാക്ഷി
തിരി കരിയാതെ എരിഞ്ഞ്
തിരി തെക്കോ കിഴക്കോ
തിരിഞ്ഞ് എരിഞ്ഞു നില്കുക
കഴിഞ്ഞകാല സ്മരണക്കായ്
നമിച്ചു നിന്നെ മുന്നിൽ നിർത്തി
നല്ലൊരു മുൻ കാലത്തിനായ്
നടനം കളിച്ചു നിൻ ചുറ്റിലും
നാടകം നടിച്ചു നിൻ മുമ്പിലും
നീതന്നെ ഈലോക ധർമ്മവും
നീതന്നെ ഈലോക നീതിയും
നീ തന്നെ ഈലോക കരുണയും
നീതന്നെ ഈലോക ആചാരവും
നിന്നിൽ നിന്നല്ലോ പ്രകാശവും
നിന്നിൽ നിന്നല്ലോ പ്രസരിപ്പും
തട്ടി നീക്കുക നിൻ പ്രകാശത്താൽ
തട്ടി നീക്കുക എല്ലാ അധർമ്മവും
തട്ടി നീക്കുക എല്ലാ അനീതിയും
തട്ടി നീക്കുക എല്ലാ അനാചാരവും
തട്ടി നീക്കുക എൻ ഏകാന്തതയും
നില കൊള്ളൂ കത്തി ജ്വലിച്ച്
നില കൊള്ളൂ അചഞ്ചലമായ്
നില കൊള്ളൂ അനന്തതയിൽ
നിലവിളേക്ക… നിലവിളക്കേ….