മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
അമാവാസി കഴിഞ്ഞു, ചന്ദ്രൻ പൂർണ്ണത തേടി രോഹിണിയിലേയ്ക്കുളള യാത്ര തുടങ്ങിക്കഴിഞ്ഞു.
ഇന്ന് ആയില്യം നാൾ. എവിടെയുമുപേക്ഷിയ്ക്കപ്പെടാനാവാത്ത എൻറെ നോവും, എഴുതുമീ വിരൽ തുമ്പിലെ അസ്ഥിയും, നിന്നെ പിൻതുടരുമീ കാലടികളും, പയ്യെ കൊണ്ടു പോകുന്നുണ്ടെൻ ജീർണ്ണത തേടുമീ ശരീരത്തെ, സർപ്പക്കാവിനുളളിലെ സത്യത്തിൻ ഗന്ധം വമിക്കുമീ നേരിൻറെ കവാടത്തിലേയ്ക്കായ്. കളത്തിൽ വീണു കിടക്കും ചോന്ന തെച്ചിപ്പൂങ്കുല പോലെ, അസ്പർശിയാം ലയത്തിലായിരുന്നെൻ പ്രണയത്തിൻ ജന്മം. മഞ്ഞളിൻ ഗന്ധവും ചെറുകരിന്തിരി പുകയും, നീയും ഞാനുമായിരുന്നു. അന് നമ്മൾ നന്നായി പറയുമായിരുന്നു നേരുകൾ മാത്രം. സത്യത്തിനു മാത്രം ചേർന്ന, ഭസ്മഗന്ധം പോലെ, നമ്മുക്ക് നമ്മെ തിരിച്ചറിയാമായിരുന്നു!