(Padmanabhan Sekher)
നാണം കുണുങ്ങി നീ പെണ്ണ്
ആമ്പൽ പൂ പോലഴകുള്ള പെണ്ണ്
അയലത്തെ നാണി പെറ്റൊരു പെണ്ണ്
നീണ്ടുമെലിഞ്ഞ നീ നീരാടാൻ
കടവിൽ നീന്തി നടന്നൊരു പെണ്ണ്
നിറുകയിൽ ചന്ദനം ചാർത്തിയ
നീലിമ നയനേ നങ്ങേലി നീ
മുല്ലപ്പൂ ചൂടിയ നാരങ്ങാനിറമുള്ള
നാരിയായ് വളർന്നല്ലോ പെണ്ണേ
നടവഴിയിൽ നിന്നെയും കാത്ത്
ഞാൻ നട്ടം തിരിഞ്ഞല്ലോ പെണ്ണേ
കാലിലെ കൊലുസിന്റെ കിങ്ങിണി
കേട്ടെന്റെ നെഞ്ചു പിടഞ്ഞല്ലോ പെണ്ണേ
ആയിരം ചിന്തകൾ മാറിലൊതുക്കി
ഞാൻ മിണ്ടാതെ നിന്നല്ലോ പെണ്ണേ
നിന്നെ കണ്ടോണ്ടു നിന്നല്ലോ പെണ്ണേ
നാണം കുണുങ്ങി നീ ഒളി അമ്പെയിതിട്ട്
ഒന്നും മിണ്ടാതെ പോയല്ലേ പെണ്ണേ
എന്നോടു മിണ്ടാതെ പോയല്ലോ പെണ്ണേ