മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

തൊടിക്കപ്പുറം മറഞ്ഞേ പോയ്
തീക്കറുപ്പൻ തുമ്പികൾ
കാലിലിപ്പോഴും കല്ലുവേദനിക്കുന്നെന്ന്
നിഴൽത്തുമ്പി
മഴകഴിഞ്ഞിട്ടും വരാതെയായ്
മുളവാലൻ തുമ്പികൾ
നിനച്ചിരിക്കാത്ത നേരത്തെന്നെ


തൊട്ടുരുമ്മിപ്പറന്നുപോയ് മലമുത്തൻ തുമ്പി
ഇനിയും പിടി തരാതെ
പറക്കുന്നു അരുവിയൻ തുമ്പി
ഓണത്തിനെങ്കിലും
വരാതിരിക്കില്ല
കടുവാത്തുമ്പികൾ
മുളങ്കാടുകളിപ്പോഴും
ഓർത്തുവെക്കുന്നു
ഇലപ്പച്ച തൊട്ടു പറക്കുന്ന
പെരുങ്കണ്ണൻ തുമ്പിക്കൂട്ടങ്ങളെ.
രാത്രി മരങ്ങളെ തൊടുമ്പോൾ
എന്നെ ചുറ്റിപ്പറക്കാറുണ്ട്
കുറേ നീർമുത്തൻ തുമ്പികൾ!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ