(Sohan KP)
ഉദയരശ്മികളാല് തിളങ്ങും
സ്ഫടികജലം നിശ്ചലം ശാന്തം
തുടിചക്രത്തിന് താളം
ദ്രുതഗതിയില്‍ താഴും
തൊട്ടി തന്നാരവം
കിണറിന്നാഴങ്ങളില് വിടരും
ജലതരംഗജാലം
പഴമയുടെ തനിമയായ്
തലമുറകളുടെ പ്രതീകമായ്
മനസ്സുകളില്‍ തിളങ്ങും
തുടിയുടെ സുന്ദരചിത്രം
പുരാവസ്തുവായ്
ചരിത്രത്താളുകളില്‍ മറയുന്നു.