ഇന്ധന വില കുതിച്ചുയരുന്നു
വാഹനങ്ങൾ അതിലേറെ വേഗതയിൽ -
പറക്കുന്നു, ദിനം ദിനം പെരുകുന്നു
രാജപാതയിലെ രാജകിയമായ
ടോൾ പിരിവും തകൃതിയിൽ...
ധൃതിയിൽ കടന്നുപോകാൻ
ക്ഷമയില്ലാതെ ഹോൺ മുഴക്കുന്നവർ.
ഇവിടെ പ്രതിഷേധം എവിടെയാണ്... 

എല്ലാ രാഷ്ട്രിയ പാർട്ടികളും
ജാതി മത ആനുപാതികം നോക്കുന്നവർ...
വിജയ സാധ്യതയുടെ  അടിസ്ഥാനം
വോട്ട് ബാങ്കാണ് .....
ജനസേവനവും ജനനന്മയും
അവസ്സാന ഘടകമാണ്...
രണ്ടായിരത്തിഅമ്പതിലെ നമ്മുടെ നാട് 
എങ്ങിനെയായിരിക്കണം....
അന്നത്തെ ഇന്ധന വില -
ഇന്നേ തിരുമാനിച്ചിരിക്കാം
ടോൾ ബൂത്തുകളുടെ എണ്ണം
ഇന്നേ തിരുമാനിച്ചിരിക്കാം
നാളത്തെ സുപ്രഭാതം  ഭാഗ്യകുറി പോലെ
അടിച്ചാൽ, അടിച്ചു....എന്നാലും
വിലകയറ്റമെന്നു  കേട്ടാൽ  തിളക്കണം -
തിളക്കണം ചോര ഞരമ്പുകളിൽ ...
മാറ്റമില്ലാത്തത് ചോരയുടെ നിറം മാത്രമാണല്ലോ....

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ