mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Padmanabhan Sekher)

ചെണ്ടക്കാരാ ചെണ്ടക്കാരാ
മണ്ടക്കിട്ടൊരു കൊട്ട് തരാമോ…

മിണ്ടാതിരിയെടാ മിണ്ടാതിരിയെടാ
മിണ്ടിപ്പോയാൽ താളം തെറ്റും….

ചെണ്ടക്കാരാ ചെണ്ടക്കാരാ
ഇങ്ങനെ കൊട്ടിയാൽ താളം തെറ്റും..

മിണ്ടാതിരിയെടാ മിണ്ടാതിരിയെടാ
താളംതെറ്റിയാൽ തട്ടും കിട്ടും..

ചെണ്ടക്കാരാ ചെണ്ടക്കാരാ
തട്ടും കോട്ടും താളം മേളം..

മിണ്ടാതിരിയെടാ മിണ്ടാതിരിയെടാ
താളം മേളം കാശും കിട്ടും…

ചെണ്ടക്കാരാ ചെണ്ടക്കാരാ
ചെണ്ടക്കാശ് എപ്പോ കിട്ടും…

മിണ്ടാതിരിയെടാ മിണ്ടാതിരിയെടാ
ഇപ്പോകിട്ടും പിന്നെകിട്ടും…

മിണ്ടാതിരിയെടാ മിണ്ടാതിരിയെടാ
പിന്നെകിട്ടും നാളെകിട്ടും…

നാളെകിട്ടും………പിന്നെകിട്ടും ……..

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ