മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പാഴ്ചളി തിങ്ങും വയലില്‍
മഞ്ഞുരുകിത്തെളിയും പുലരിയില്‍
മാനത്ത് തെളിഞ്ഞ മഴവില്ലൊക്കും
കലപ്പയേന്തിയൊരു കര്‍ഷകന്‍

കന്നു പൂട്ടുമിക്കാഴ്ചയൊരു
മായയല്ല കിനാവുമല്ല.
കിഴക്കുദിച്ചുയരും കതിരോന്‍
തന്‍ടെ പൊന്‍കതിരുകള്‍ക്കൊപ്പം
നെല്ലിന്‍ കതിര്‍ക്കുലകളാല്‍
പച്ച പുതയ്ക്കും വയലുകള്‍.

അതിശൈത്യത്തിലും കത്തിയെരിയും
അതിവര്‍ഷത്തിലും കാവലായ്
ഗ്രീഷ്മത്തിലും പ്രതീക്ഷകളോടെ
നെല്ലിന്‍ തലപ്പുകളില്‍ വിരിയും
ഒരേ, ഒരുത്തരമാം അന്നം
വിളയിക്കും അദ്ധ്വാനം.
മണ്ണറിയും മണ്ണിന്‍ മണമറിയും
മണ്ണിന്‍ ആഴമറിയും കര്‍ഷകന്‍

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ