mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

പതുക്കെ ചിരിക്കുന്ന
ചാര കണ്ണുള്ള അവൻ
സദാ നിശ്ബദനായിരുന്നു.
നിഷ്കളങ്കത മുഖത്ത് തെളിഞ്ഞു കാണാം.


ആരെയും സഹായിക്കാൻ മടിയില്ലാത്ത
ദു:ശ്ശിലങ്ങളില്ലാത്തവനു ജന്മമേകാൻ
കഴിയാത്തതിൽ വേദനിച്ച അമ്മമാർ
വിലങ്ങു വച്ചു നീങ്ങിയവൻ്റെ
കഥ കേട്ടു മൂക്കത്തു വിരൽ വച്ചു.
നായകൻ വില്ലനായത് കണ്ടിട്ടും
പെറ്റമ്മ കരഞ്ഞില്ല...
ആ കണ്ണിലെ കണ്ണീരെന്നോ
വറ്റിയെന്നാരും അറിഞ്ഞിരുന്നില്ലല്ലോ!

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ