മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(O.F.Pailly)

മറന്നുവോയെന്നെ നീ മറക്കുവാനായ്,
മനസ്സുവരുമോ മരണംവരെ?
മകരമഞ്ഞിൻ കണങ്ങളിൽ കാണുന്നു
മധുരപ്രണയത്തിൻ പ്രഭാകിരണം.
പലതുള്ളിയായ് പെരുകുന്നുവെന്നിൽ,
പാടവരമ്പിലെ കുളിരോർമ്മകൾ.

അനുരാഗതീരത്തെ അപ്സരസ്സെന്നു നീ,
അതിമോദമോടെ മൊഴിഞ്ഞതല്ലേ?
അവിരാമമായെന്നുൾത്തമിന്നും
നിന്നനുരാഗം നുകരാൻ കൊതിച്ചിടുന്നു.
ആത്മസമർപ്പണം ചെയ്തുപോയ് ഞാൻ,
നിന്നാലിംഗനത്തിൻ നിമിഷങ്ങളിൽ.

അനുവാദമില്ലാതെ അകത്തുവന്നു
നീയെന്നന്തരംഗത്തിൽ ഇടംപിടിച്ചു.
അരുതാത്തതൊന്നും ആഗ്രഹിച്ചില്ല നീ,
അനുധാവനത്തിൻ വേളകളിൽ.
ആദ്യാനുരാഗമൊന്നോർമ്മിപ്പിച്ചിടാൻ,
അണയുന്നിതാ നിൻ മാനസത്തിൽ.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ