mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Padmanabhan Sekher)

മേഘം ഇരുളുന്നു
ഇരുട്ട് പകരുന്നു
മനസ്സ് തുടിക്കുന്നു
നീ എവിടെ എൻ കുറവാ

കാറ്റടിക്കുന്നു
കാടിളകുന്നു
ഭയം പരക്കുന്നു
കൂട്ടിനു കൂടോ പെണ്ണാളെ

മഴപെയ്യുന്നു
മിന്നൽ മറയുന്നു
ഇടി മുഴങ്ങുന്നു
കൂട്ടിനു വായോ എൻ കുറവാ

തണുപ്പടിക്കുന്നു
കൈതരിക്കുന്നു
കരളിനിത്തിരി
ചൂടു പകരു പെണ്ണാളെ

മഴനിന്നല്ലോ
വാനം തെളിഞ്ഞല്ലോ
ഭയം അകന്നല്ലോ
ഇനി ഉറങ്ങെന്റെ പൊൻ കുറവാ

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ