മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

sajith n kumar

ആദ്യമായ് കൊണ്ടൊരാ ചാറ്റൽമഴയിൽ
ആഴത്തിലെൻമനം നനഞ്ഞുവെങ്കിലും
ആകാശമറഞ്ഞില്ല ആഴിയുമറിഞ്ഞില്ല 
ആദ്യ പ്രണയത്തിൻ അമരാനുഭൂതി

അറിയില്ല പറയുവതെങ്ങിനെയെന്നു

അഴകാർന്ന മിഴികൾ മൊഴിഞ്ഞതേറെ

അത്രമേലിഷ്ടമാം മനസ്സു തൊട്ടുവരച്ച

അരളിപ്പൂവിനു ഹൃദയത്തിൻ നിറമേറെ

 

ആലില കാറ്റിൽ പാതിരാവുണരുന്നേരം

ആമ്പലിന്നോർമ്മമണം നട്ടവളെന്നിൽ

ആകാശമറിയാത്ത പോക്കുവെയിലിൽ

അവളെൻ ചാരത്തു നിഴാലായിരിന്നു

 

അറിയുവാൻ പാടില്ലാരുമെന്നോർത്തു

അകലം തേടിപോയീ ആശാമേഘങ്ങൾ

ആകാശമറിയാതെ വന്ന മഴക്കിളികൾ

ആർദ്ര  മഴവില്ലുകൾ കൊത്തിപ്പറന്നു

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ