മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Molly George)

ഓർമ്മകൾ.. ഓർമ്മകൾ... 
ഓമൽ കിനാക്കളെപ്പോൽ
ഓടി വന്നെന്നെ ഉണർത്തുന്നു..
ഒരു പാട് കാര്യങ്ങളെൻ കാതിൽ
കാതരമായാരോ മന്ത്രിക്കുന്നു. 

മറവി തൻ ചെപ്പിൽ
മയങ്ങിക്കിടന്നവയൊക്കെയും
ഇന്നിൻ്റെ നോവായി മാറുന്നുവോ..
പുലരി തൂമഞ്ഞുപോലെൻ ഹൃദയം
മൃദുവായ് പെയ്യാൻ വിതുമ്പുന്നുവോ.. 

ഇളം കാറ്റു വന്നെന്നെ പൊതിയും പോലെ ...
നീ തന്ന മധുര സ്വപ്നങ്ങളാലെ..
ഇന്നു ഞാൻ വീണ്ടും തരളിതയാകുന്നുവോ..
എൻ മനമെന്തിനോ തുടിക്കുന്നുവോ.. 

മധുരമാം നിൻ മൊഴി കേൾക്കുവാനായ്..
പരിരംഭണത്തിൻ സുഖമറിയാനായ് ..
ദാഹമോടെയെത്തുമെൻ
മനതാരിലിന്നും മധുമാസക്കാലം.. 

പാടവരമ്പിനക്കരെ വച്ചു ഞാൻ
പണ്ടെങ്ങോ പാടി മറന്നൊരാ പാട്ടിൻ്റെ പല്ലവി ഞാനിന്നു മൂളി..
അനുപല്ലവി നീ ഏറ്റു പാടീടുമോ..
അനുപല്ലവി നീ ഏറ്റു പാടീടുമോ ?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ