ഓർമകളുടെ അടയാളങ്ങൾ
കണ്ണുകളിലാണ് തടിച്ചു കിടക്കുന്നത്.
ഓർത്തോർത്ത് പാടുകൾ നിറയുമ്പോഴാണ്
കണ്ണിൽ കനലുകത്തുന്നത്.
കണ്ണ് ചുട്ടുനീറുമ്പഴാണ്
പിന്നെ ആർത്തു പെയ്യുന്നത്.
കരച്ചിലെന്നതിനെ വെറുംവാക്കു പറയല്ലേ...
ഓർമ്മകളുടെ പെയ്ത്താണത്.
മഴ തീർന്നിട്ടും
മരം പെയ്യുന്നതുപോലെ,
ഓർമയുടെ അടയാളങ്ങൾ
പെയ്തു കൊണ്ടേ ഇരിക്കും.