ഭൂമിയിൽ ദുരിതങ്ങൾ ഇല്ലെങ്കിൽ?
ദുഃഖമില്ലാത്ത അവസ്ഥയെ പുരോഹിതർ സ്വാഗതം ചെയ്യുമോ?
രോഗങ്ങൾ ഇല്ലാത്ത അവസ്ഥയെ ചികിത്സകർ സ്വാഗതം ചെയ്യുമോ?
അക്രമങ്ങൾ ഇല്ലാത്ത അവസ്ഥയെ സമാധാന പാലകർ സ്വാഗതം ചെയ്യുമോ?
നിയമ ലംഘനം ഇല്ലാത്ത അവസ്ഥയെ നിയമ പാലകർ സ്വാഗതം ചെയ്യുമോ?
അഗ്നി ബാധ ഇല്ലാത്ത അവസ്ഥയെ അഗ്നി ശമനക്കാർ സ്വാഗതം ചെയ്യുമോ?
ദുരിതങ്ങൾ ഇല്ലാത്ത അവസ്ഥയെ മത പരിവർത്തകരും, പ്രവാചകന്മാരും, അവതാരങ്ങളും, പരിഹാര ക്രിയക്കാരും, ആത്മീയ ശുശ്രൂഷാ വൈദ്യന്മാരും സ്വാഗതം ചെയ്യുമോ?
ഇല്ല
ഇതാണ് ദൈവത്തിന്റെ തൊഴിലുറപ്പു പദ്ധതി.