മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Sathish Thottassery)

ഓണക്കാലം. സംഭവം അരങ്ങേറുന്നത്  വായനശാല എടോഴിയിലുള്ള കുട്ടപ്പേട്ടന്റെ തറവാട്ടിലാണ്. നാട്ടിലെ അറിയപ്പെടുന്ന തറവാട്ടുകാർ. വലിയ വീട്. പശു, പട്ടി, പൂച്ച, കോഴി ഇത്യാദി ഭൂമിയുടെ അവകാശികളെ കൂടാതെ ഭാര്യ,  പുര നിറഞ്ഞു നിൽക്കുന്ന മോൻ, വള്ളിയാടിത്തുടങ്ങിയ പാവാടക്കാരിയും അഞ്ചാം ക്ലാസ്സുകാരിയും ഞങ്ങളുട വീട്ടിലേക്കു പാല് കൊണ്ടുവന്നിരുന്നവളുമായ മോൾ, അളിയൻ കുട്ടിമണിയേട്ടൻ  എന്നിവർ വീട്ടിലെ സ്ഥിരതാമസക്കാർ. 

ഒരു തിരുവോണനാളിൽ ഓണത്തുമ്പികൾ ഓണവെയിലിൽ ഓടിതൊട്ടുകളിച്ചു കൊണ്ടിരിക്കുന്ന ഒരു മണിനേരം. ശ്രീമതി കുട്ടപ്പേട്ടൻ ഏഴു കോഴ്സ് സദ്യയൊരുക്കി പ്രാണ നാഥനും പിള്ളേരും പടികടന്നെത്തുന്നതും നോക്കി കണ്ണിൽ വീണ്ടും എണ്ണയൊഴിച്ചു.  അപ്പോഴാണ്  മോൻ അടിച്ചു ഫിറ്റായി പടി കടന്നു വന്നത്. രാത്രി വൈകി വരുമ്പോൾ കണവന്റെ ഒരു വിസ്കി മണം മകനിൽ നിന്നും വരുന്നത് അറിഞ്ഞില്ലെന്ന് നടിക്കുമായിരുന്ന അമ്മക്ക് അന്ന് കണ്ട്രോൾ വിട്ടു. പട്ടാപ്പകൽ അതും നല്ലൊരു ദിവസായിട്ട് മകൻ അച്ഛനെ ഫോളോ ചെയ്യുന്നതിൽ അരിശം കേറി അമ്മ ഡയലോഗ് കാച്ചി. 

"ഇവിടെ ചോദിക്കാനും പറയാനും ആളില്ലെന്നു വിചാരിക്കണ്ട നീ"

എന്ന് പറഞ്ഞു പ്രതിഷേധം പ്രകടിപ്പിച്ചു. പൂമുഖത്തെ മണിയടിക്കാൻ മുട്ടി വലിഞ്ഞു നിന്നിരുന്ന നായക്കിന്റെ വാൾ ക്ലോക്കിൽ ഒന്നര മണിയുടെ "ഡീം" അടിച്ചു. അപ്പോൾ പൊന്നാരാങ്ങള കുട്ടിമണിയേട്ടൻ നാലുകാലിൽ അഴിഞ്ഞു വീഴാൻ പോകുന്ന ഉടുമുണ്ടും താങ്ങി എത്തിച്ചേർന്നു. വീട്ടുകാരിക്ക്  സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു  കുഞ്ചാവ പറയുമ്പോലെ ചുറ്റുവേഷൻ.

ഡയലോഗ്

 "ദ്രോഹീ നല്ലോരീസായിട്ടു രണ്ടും ഇങ്ങിനെയായിപ്പോയല്ലോ ഇനിയൊരാളും കൂടി വരാനുണ്ടിവിടെ. രണ്ടിനെയും ഞാൻ കാണിച്ചു തരാം"

കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ എല്ലാം പറയേണ്ട ആളെ വീട്ടുപടിക്കൽ കാത്തു നിന്നു. അപ്പോഴാണ് അവിടെ ഒരു ഓട്ടോ വന്നു നിന്നത്‌. പിന്നീട് കാല് നിലത്തും തല കഴുത്തിലും ഉറയ്ക്കാത്ത കുട്ടപ്പേട്ടനെ വാളുവെച്ചു മുണ്ടും ഷർട്ടുമെല്ലാം ഓണസദ്യ ഉണ്ട വാഴയില പോലെയായ നിലയിൽ രണ്ടുപേർ തോളിൽ താങ്ങി പൂമുഖത്തെ കസേരയിൽ പ്രതിഷ്ഠിച്ചു. 

സംഭവം അറിഞ്ഞ ഡ്രൈവർ ശശി പറഞ്ഞത് മത്ത കുത്തിയാൽ കുമ്പളം മുളക്കില്ല എന്നാണ്.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ