mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഹർത്താൽ ജനകീയമായ പ്രതിഷേധ മാർഗ്ഗമാണ്. ജനാധിപത്യ ഭരണ സംവിധാനത്തിൽ ജനങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. നിലവിലുള്ള ഹർത്താലിന്റെ സ്വഭാവം കാലോചിതമായി ഇപ്രകാരം പരിഷ്കരിക്കേണ്ടതുണ്ട്. 

  1. ഭരണഘടനയിൽ പൗരാവകാശത്തിന്റെ കൂട്ടത്തിൽ ഹർത്താൽ ചേർക്കുക.
  2. എല്ലാ ദേശീയ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും വർഷം കുറഞ്ഞപക്ഷം 12 ഹർത്താൽ എങ്കിലും നടത്തിയിരിക്കണം.
  3. ദേശീയ ഭരണപക്ഷ രാഷ്ട്രീയ പാർട്ടികൾ വർഷം കുറഞ്ഞതു 3 ഹർത്താൽ എങ്കിലും നടത്തിയിരിക്കണം.
  4. പ്രാദേശിക പാർട്ടികളും, വളർച്ച ആഗ്രഹിക്കുന്ന ചെറുകിട പാർട്ടികളും പ്രാദേശിക ഹർത്താൽ വർഷത്തിൽ ഒരിക്കലെങ്കിലും നടത്തിയിരിക്കണം. 
  5. ഹർത്താൽ നടത്തിയിട്ടില്ലാത്ത രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം ഇലെക്ഷൻ കമ്മീഷൻ റദ്ദാക്കേണ്ടതാണ്. 
  6. ഹർത്താലുകൾ എല്ലാമാസവും രണ്ടാം ശനിയാഴ്ച കഴിഞ്ഞു വരുന്ന തിങ്കളാഴ്ച കർശനമായും നടത്തിയിരിക്കണം.
  7. ഇപ്രകാരം ഹർത്താൽ ദിനങ്ങൾ കലണ്ടറിൽ ചുവപ്പിക്കേണ്ടതാണ്.
  8. ഹർത്താൽ ദിനത്തിൽ പുതിയ സർക്കാർ വാഹനങ്ങൾ ജനങ്ങൾക്കു കല്ലെറിയാനും, കത്തിക്കാനുമായി സൗകര്യപ്രദമായ പൊതു നിരത്തുകളിൽ മുൻകൂറായി തയാറാക്കി വയ് ക്കേണ്ടതാണ്.
  9. നശിപ്പിക്കപ്പെട്ട വാഹനങ്ങൾ മ്യൂസിയങ്ങളിൽ ഭാവി തലമുറയ്ക്ക് പ്രയോജനകരമായി തീരത്തക്ക വിധം പ്രദർശിപ്പിക്കേണ്ടതാണ്.
  10. ഹർത്താലിൽ പരിക്കു പറ്റുന്നവർക്കു സർക്കാർ ധനസഹായം നൽകേണ്ടതാണ്.
  11. ഹർത്താലിൽ വീര ചരമം അടയുന്നവരെ  'ധീര ദേശാഭിമാനി'കൾ ആയി പ്രഖ്യാപിക്കേണ്ടതും, പരമ വീര ചക്രം നൽകി ആദരിക്കേണ്ടതുമാണ്.
  12. ഹർത്താലിനെപ്പറ്റി പ്രൈമറി തലത്തിൽ തന്നെ കുട്ടികൾക്ക് അവബോധമുണ്ടാകത്ത വിധത്തിൽ സിലബസ് പരിഷ്കരിക്കേണ്ടതാണ്.
  13. കുട്ടികൾളെ  ഫിസിക്കൽ എഡ്യൂകേഷന്റെ ഭാഗമായി ഹർത്താൽ വ്യായാമങ്ങൾ ചെയ്യിക്കേണ്ടതാണ്.
  14. അവസാനമായി ഹർത്താലുകൾ ദേശീയ ഉത്സവമായി കരുതി, നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാക്കി മാറ്റേണ്ടതാണ്. 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ