മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

"കൂയ് ......,അയല, മത്തി, സ്രാവ്, കൂയ്.. മീൻ കാരന്റെ ശബ്ദം കേട്ട് ലൈല പുറത്തേക്ക് നോക്കി
" ഡാ റസാക്കെ അവിടെ നിക്ക് ഞമ്മക്കിന്ന് കൊറച്ച് മീൻബേണം എത്ര ദെവസാന്ന് നിരിച്ചിട്ടാ ഈ എലകളിങ്ങനെ കറിവെച്ചും താളിച്ചും തിന്നാ.. "

" ങ്ങക്ക് എന്താ മാണ്ട്യെ അയ്ലണ്ട് മത്തി ണ്ട് , സ്രാവ്ണ്ട്. " റസാക്ക് പറഞ്ഞു.

എങ്ങന്യാ വെല

മീനിനൊക്കെ ഭയങ്കര വെലയാ താത്ത . സ്രാവിന് 500 രൂപ, അയില അരക്കിലോ 120, മത്തി കിലോ 120 ഇങ്ങക്ക് ഏതാ മാണ്ടിയത്?

"ഞമ്മക്ക് മത്തി മതി. പൈസ പിന്നെ തരാം.. ആ വലിയ മീൻ കൂടിയിട് "
ഒരു വിധം വില പേശി മീൻ വാങ്ങി ലൈല അടുക്കളയിലെത്തി. ചട്ടിയിൽ മീൻ ഇട്ട് പുറത്ത് കൊണ്ടുപോയി മുറിക്കാൻ തുടങ്ങി.
അടുത്തവിട്ടിലെ പൂച്ചകളും, ഒന്നു രണ്ടു കാക്കകളും മീൻ എങ്ങനെ കിട്ടും എന്നോർത്ത് ലൈലയെ ശല്യപ്പെടുത്താൻ തുടങ്ങി.....
ഇതു കണ്ട് ഗർഭിണിയായ ലൈലയുടെ മകളും ഉമ്മയു ടെ അടുത്ത് കുശലം പറഞ്ഞ് ഇരുന്നു....
"മോളെ ജ്ജ് ഈ മിനൊന്നു നോക്ക് കാക്ക കൊത്തുന്ന് ണ്ടോന്ന് പ്രത്യേകം നോക്കണേ..
"ഉമ്മ കുറച്ച് ഉപ്പ് എടുത്തിട്ട് വരാം "
ഇതും പറഞ്ഞ് ലൈല അകത്തേക്ക് പോയി

ഉപ്പുമായി വന്നപ്പോൾ കണ്ട കാഴ്ച കാക്ക ഒരു മീൻകൊത്തി പറക്കുന്നതാണ്. നോക്കി നിന്ന മോളോട് വെപ്രാളത്തോടെഉമ്മ ചോദിച്ചു. "എന്താ മോളെ ജ്ജി കാക്കാനെ തെളിക്കാഞ്ഞെ ? "

"അയ്യോ ഉമ്മാ ...കാക്ക മീൻകൊത്ത്ണ്‌ണ്ടോന്ന് നോക്കാനല്ലെ ഉമ്മ പറഞ്ഞെ ... ഞാൻ നോക്കി..." കാക്ക മീൻകൊത്ത് ണ കാണാൻ നല്ല രസം..

മകൾ പറഞ്ഞ ഉത്തരം കേട്ട് ആ സാധു സ്ത്രീ അവിടെ ഇരുന്നു പോയി.

 

 

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ