മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

"ഒരു ജേണലിസ്റ് ആവാനായിരുന്നു ചെറുപ്പത്തിൽ നിനക്കിഷ്ടം"..
വർഷങ്ങൾക്കിപ്പുറം കണ്ടുമുട്ടിയ കളിക്കൂട്ടുകാരി എന്നോട് പറഞ്ഞു ..ഒരേ സമയം അത്ഭുതവും അതിലേറെ സന്തോഷവും തോന്നി. ആണോ ? ഞാൻ വെറുതെ ചോദിച്ചു ..കാരണം എന്റെ വിദൂരസ്മരണയിൽ പോലും ഇല്ലാതിരുന്ന കാര്യമാണ് അവൾ പറഞ്ഞത് ..

സൗഹൃദങ്ങൾ എപ്പോഴും അങ്ങനെയാണ് , നിനച്ചിരിക്കാതെ നമ്മെ സന്തോഷിപ്പിക്കുന്നത് , നഷ്ടമായതും മറന്നു പോയതും മറക്കാതെ വെച്ചതും , അടുക്കുന്തോറും അകലുന്നതും 
അകലുന്തോറും ഉപാധികളായില്ലാതെ കൂടെ കൂടുന്നതും , വർഷങ്ങൾ കടന്നുപോയാലും പറഞ്ഞു നിർത്തിയടുത്തു നിന്നും വീണ്ടും 
മിണ്ടിത്തുടങ്ങുന്നതും അങ്ങനെ എത്രയെത്ര!!!

അടുത്ത കാലത്തായി പരസ്പരഅത്യാവശ്യങ്ങളുടെ പൂർത്തീകരണത്തിനും അതീതമായി ഉരുത്തിരിയുന്ന ആത്മബന്ധങ്ങൾ കുറഞ്ഞു വരുന്നതായി തോന്നാറുണ്ട് .തെറ്റിദ്ധാരണയാവാം , കാലം മാറിയത്തിന്റേതാവാം അതുമല്ലെങ്കിൽ സ്വയം മാറിയതും ആവാം . (തെറ്റാണെങ്കിൽ തിരുത്താം ) 
എങ്കിലും കനവിൽ കനലായി അണയാതെ കിടക്കുന്ന സൗഹൃദത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ ഒത്തിരി ..

നാലു വർഷത്തെ UAE ജീവിതം ബാക്കി വെച്ചത് ഇത്തരം ഒരു പിടി സൗഹൃദങ്ങളായിരുന്നു .
അതിലൊരാൾ, എന്റെ 20 കളുടെ തുടക്കത്തിൽ സുഹൃത്തായിരുന്ന എന്റെ ഇരട്ടിയിലധികം പ്രായമുണ്ടായിരുന്ന ഒരാൾ ..
"Age is just a number "എന്നത് അക്ഷരാർത്ഥത്തിൽ മനസിലാക്കിയത് അവരിൽ നിന്നുമാണ് . ജോലി അന്വേഷിച്ചു നടക്കുന്നതിനിടയിൽ ഒരു ഹൈപ്പർ മാർക്കറ്റിൽ വെച്ചാണ് ഞാൻ അവരെ ആദ്യം കണ്ടത് . ഒരു പ്രൊമോഷൻ കൗണ്ടറിൽ വളരെ ചുറുചുറുക്കോടെ കസ്റ്റമേഴ്സിനെ ഡീൽ ചെയ്യുന്ന ,നിറഞ്ഞ പുഞ്ചിരിയോടെ അപാരമായ ക്ഷമയോടെ ഓരോരുത്തരെയും കൈകാര്യം ചെയ്‌യുന്ന കൃശഗാത്രയായ ഒരു സെയിൽസ് പ്രൊമോട്ടർ .. ഒരു പാർട്ട് ടൈം ജോലി ആവശ്യമുള്ളത് കൊണ്ട് ഞാൻ കുറച്ചു നേരം നിന്ന് അവരെ വീക്ഷിച്ചു പിന്നെ അവരോടു അതെ പറ്റി സംസാരിച്ചു .

എന്തായാലും അധികം താമസിയാതെ ആ ജോലി കിട്ടി അതോടെ ഞങ്ങൾ നല്ല സുഹൃത്തുക്കളുമായി. ജോലിയിലെ ഇടനേരങ്ങളിൽ ഒരു ടീനേജ് കാരിയുടെ ചുറുചുറുക്കോടെ അവർ സംസാരിച്ചുകൊണ്ടേയിരുന്നു . ഇടയ്ക്കു കുടുംബകാര്യങ്ങളും ആരോഗ്യകാര്യങ്ങളും ഒക്കെ പറയുന്നയത്തിനിടെയാണ് അവർ പറഞ്ഞത് അവർ ഒരു ബ്രെയിൻ ട്യൂമർ പേഷ്യന്റ് ആണെന്നും 2 സർജറി കഴിഞ്ഞു എന്നും . ബാക്കിയുള്ള ആരോഗ്യം വെച്ചാണ് അവർ അവരുടെ ജോലികൾ ഭംഗിയായി ചെയ്യുന്നത് കണ്ടപ്പോൾ സത്യത്തിൽ അവരോടു ബഹുമാനം തോന്നി . പിന്നീട് എപ്പോഴും സന്തോഷങ്ങൾ പങ്കു വെക്കുവാനും സങ്കടങ്ങളിൽ സാന്ത്വനവുമായി അവർ ഉണ്ടായിരുന്നു .

UAE ഇൽ നിന്നും മടങ്ങി , കാലത്തിന്റെ അനിവാര്യമായ താത്കാലിക വേര്പാടുകളിൽ പെട്ട് ആ സൗഹൃദവും മറഞ്ഞു പോയെങ്കിലും , ഒരു തൊടുവിരൽ ദൂരത്തിൽ അവരുണ്ട് ..പല വട്ടം ഫേസ്ബുക്കിൽ അവരുടെ പ്രൊഫൈലിൽ കൂടെ കടന്നു പോയിട്ടും ഒരു റിക്വസ്റ്റ് അയക്കാൻ ഒരിക്കൽ പോലും തോന്നിയിട്ടില്ല ..ചില ബന്ധങ്ങൾ അങ്ങനെയാണ് , ഒരു സമൂഹമാധ്യമത്തിന്റെയും അകമ്പടിയില്ലാതെ , ഒരു കെട്ടുകാഴ്ചയുടെയും പൊലിമയില്ലാതെ ഹൃദയത്തിന്റെ ഒര് കോണിൽ വെയ്ക്കാനുള്ളത് ..

ഇന്നലെ കണ്ട മനോഹരമായ ഒരു ഷോർട്ഫിലിമിലെ അതിമനോഹരമായ ഒരു വാചകം ഇവിടെ കുറിക്കുന്നു , അതെ ..
"ഭംഗിയുള്ളതെന്തും അതെ പോലെ നിലനിൽക്കട്ടെ"..

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ