Lijy Xavier

സ്കൂൾ കാലഘട്ട ത്തിലെ ഓർമ്മകൾ ആണ് കൂടുതൽ മനസ്സിൽ തെളിഞ്ഞു നിക്കുന്നത്. ചെറിയ ക്ലാസ്സിൽ ഡാൻസ് കളിച്ച കാര്യം ഓർത്ത് പോവുന്നു. ടീച്ചറുടെ മകൾ ആയത് കൊണ്ട് ഒരൂ പരിഗണന എല്ലാ കാര്യത്തിനും കിട്ടിയിരുന്നു.

അമ്മാനക്കിളി.. ചെമ്മാനക്കിളി.  പൊന്മുട്ട ഇടുന്നൊരു പൈങ്കിളി... എന്നൊരു ആക്ഷൻ song ന് ഞാനും ഉണ്ടായിരുന്നു. ഉള്ളതിൽ നല്ല ഒരൂ ഉടുപ്പ് ഇട്ടു ചെന്നു. പക്ഷെ സുലോചന ടീച്ചർക്ക്‌ അത് തൃപ്തി ആയില്ല..മായ.. പ്രിയ എന്നീ സഹോദരങ്ങൾ സ്കൂളിൽ ഉണ്ടായിരുന്നു. ഒരാൾ എന്റെ ജൂനിയറും ഒരാൾ എന്റെ സീനിയറും ആയിരുന്നു. അവർക്കു ഒരേ പോലത്തെ ഉടുപ്പ് ഉണ്ടായിരുന്നു. ചേച്ചിയും അനിയത്തിയും ആണ് . അതിൽ മായ എന്റൊപ്പം ഡാൻസ് ന് ഉണ്ടായിരുന്നു. അപ്പോൾ പ്രിയയുടെ ഉടുപ്പ് എന്നെ ഇടിച്ചു. അന്ന് ഒരേപോലെ ഉടുപ്പുകൾ വേണം എന്നൊന്നും ഇല്ലായിരുന്നു. അങ്ങനെ നാലിൽ ആണെന്ന് തോന്നുന്നു ആ ഡാൻസ് കളിച്ചത്.

പിന്നെ അല്പസ്വല്പം ഒക്കെ മൂളിപ്പാ ട്ട് ഒക്കെ പാടുന്ന കാരണം ഗ്രൂപ്പ്‌ song പാടിയിരുന്നു.. ഒറ്റക്കുള്ള പരിപാടി ഇല്ല..അതിനുള്ള ധ്വൈര്യം ഇല്ല  ..ക്ലാസ്സിൽ ഒന്നും പഠിപ്പിക്കാത്ത സമയത്ത് ആരോടെങ്കിലും ഒക്കെ പാട്ടൊക്കെ പാടാൻ ടീച്ചേർസ് പറയും. അന്ന് ഒരൂ കൂട്ട് ഒക്കെ ഉണ്ടെങ്കിലേ പാടു. സഭാ കമ്പം വേണ്ടതി ലും കൂടുതൽ ഉണ്ട്‌    .കുട്ടികളുടെ .നേരെ നോക്കി പാടാൻ ഒരൂ മടി ..ഒരൂ കൂട്ടുകാരിയെയും വിളിച്ചു ഒരൂ പുസ്തകം കൈയിൽ എടുത്ത് എല്ലാവരുടെയും മുന്നിൽ നിന്ന് പാടും  ..വിനീത എന്റെ കൂടെ അങ്ങനെ പാടാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞു..ബുക്കിൽ നോക്കി പാടുന്ന പോലെ അഭിനയിക്കും..  പക്ഷെ പുസ്തകം ബ്ലാങ്ക് ആയിരിക്കും..മിക്ക പാട്ടും കാണാതെ അറിയാം..അതുകൊണ്ട് ആ പുസ്തകത്തിന്റെ താളിൽ എഴുതാത്ത പാട്ട് നോക്കി പ്പാടുന്ന മട്ടിൽ പാടി അവസാനിപ്പിക്കും.. കാളരാഗം ഒക്കെ ആയിരിക്കും .. എങ്കിലും കാക്കക്ക് തൻകുഞ്ഞ് പൊൻ കുഞ്ഞ് എന്ന പോലെ നമുക്ക് നമ്മുടെ ട്യൂൺ ഇഷ്ടം ആവാതെ വരില്ല ല്ലോ.

വീട്ടിൽ ഒക്കെ എപ്പോഴും സ്കൂൾ വിട്ടു വന്നാൽ റേഡിയോയിൽ പാട്ടുകൾ കേൾക്കും. എന്നിട്ട് അതൊക്കെ കേട്ട് പഠിച്ചു പാട്ടും കൂത്തും ആയി നടക്കും  ..ഇത് ഒക്കെ കണ്ട് അമ്മ ടീച്ചേർസ് ഒക്കെ വട്ടം കൂടി സംസാരിച്ചു നിക്കുമ്പോൾ ഞാൻ അതിലെ പോകുന്നുണ്ടെങ്കിൽ അവരോടു പറയും    .. വീട്ടിൽ പാട്ടും കൂത്തും ആണ് എന്നൊക്കെ.. ഒരൂ മധുരക്കിനാവിൻ ലഹരിയിലെങ്ങോ കുടമുല്ല പ്പൂ വിരിഞ്ഞു. എന്നൊക്കെ യുള്ള റഹ്‌മാന്റെ അടിപൊളി പാട്ട് ഒക്കെ പാടുന്ന കേൾക്കാം എന്ന് ..ഞാൻ ആകെ ചമ്മി പ്പോയി.. അന്ന് അർത്ഥം അറിഞ്ഞിട്ടു ഒന്നും അല്ലാട്ടോ പാടുന്നത്..  ഒരൂ തകർപ്പൻ പാട്ട് അത്രേം വിചാരം ഉള്ളൂ...

പക്ഷെ ഞങ്ങൾ പഠിക്കാത്തതിന്..ടീച്ചേർസ് ആരും അമ്മയോട് പരാതി പറഞ്ഞിട്ടില്ല .. ഇന്നത്തെ അമ്മമാരെ പോലെ കുട്ടികളോട് പഠിക്ക് പഠിക്ക് എന്നൊന്നും ഞങ്ങളോട് അമ്മക്ക് പറയണ്ട വന്നിട്ടില്ല. കാരണം അമ്മ പറയാതെ തന്നെ ഞങ്ങൾ ഇരുന്നു പഠിച്ചിരുന്നു. കൂടാതെ ടീച്ചറുടെ മോൾ അല്ലേ... നമുക്ക് ഒരൂ അഭിമാനം ഒക്കെ ഇല്ലേ.. അത് കൊണ്ട് പരീക്ഷ ഒക്കെ വരുമ്പോ റിവിഷൻ ചെയ്തു ചെയ്തു മതിയാകും. എല്ലാം ബൈഹാർട്ട് ആയിട്ടുണ്ടാകും.. കറന്റ്‌ പോകുമ്പോ മണ്ണെണ്ണ വിളക്ക് കത്തിച്ചു അതിന്റെ ചുവട്ടിൽ കമിഴ്ന്നു കിടന്നു വരെ എഴുതി പഠിക്കും.. അന്ന് എമർജൻസി ലൈറ്റ് ഒന്നും ഇല്ല.നമ്മൾ മഹാന്മാരെ ഒക്കെ പറ്റി കേട്ടിട്ടില്ലേ..അവർ..പലരും തെരുവ് വെളിച്ചത്തിന്റെ വെട്ടത്തിൽ പോയിരുന്നു പഠിച്ചവർ ആണ്.. അത്രയും ബുദ്ധിമുട്ടു  ഒന്നും നമുക്ക് ഇല്ലല്ലോ .. അപ്പോൾ പഠിക്കുക എന്നത് നമ്മുടെ കടമ യാണ്. ആരും നിർബന്ധിച്ചിട്ട് അല്ല നമ്മൾ പഠിക്കേണ്ടത്.. ഒരാൾക്ക് മനസ്സ് ഉണ്ടെങ്കിൽ എത്ര വേണമെങ്കിലും ഏതു പ്രായത്തിലും പഠിക്കാം ..വേറെ എന്തു കട്ടെടുത്താലും ഈ വിദ്യ എന്ന ധനം ആരും നമ്മളിൽ നിന്നും കട്ടെടുക്കില്ല...എന്താണാവോ അങ്ങനെ ഒരൂ ബോധം മനസ്സിൽ ഉണ്ടായിരുന്നു.

തിരുവാതിര ഒരൂ പാട് ഇഷ്ടം ആയിരുന്നു.. അതിലും പങ്കെടുത്തിരുന്നു.. തള്ള് പറയുന്നത് അല്ലാട്ടോ..SSLC ബുക്കിൽ എഴുതിയിട്ടുണ്ട്.തിരുവാതിരക്ക് സെക്കൻഡ്....ഗ്രൂപ്പ് ഡാൻസ് ന് first എന്ന്.. പക്ഷെ ഗ്രൂപ്പ് ഡാൻസ് ഏതാ കളിച്ചതെന്നു എനിക്ക് ഓർമ്മ കിട്ടുന്നില്ല. മൈനകളെ .. മൈനകളെ. തെ ക്കുനിന്നു വന്ന മൈനകളെ....എന്നൊരു പാട്ട് വച്ചു പ്രിയ ഒക്കെ കളിച്ചിരുന്നു. .ഇനി അതാണാവോ.  എന്തായാലും ഡാൻസ് പഠിക്കാൻ സോജിയുടെയും പ്രീതയുടെയും ഒക്കെ വീട്ടിൽ പോയിട്ടുണ്ട്..തിരുവാതിര ക്ക് ബിന്ദുരാജ്, നന്ദിനി.. ആശ.. അങ്ങനെ കുറച്ചു പേര് ഉണ്ടായിരുന്നു.. എന്തായാലും ഗ്രൂപ്പ് ഡാൻസ് എനിക്ക് ഒറ്റയ്ക്ക് കളിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഓർമ്മ ഉള്ളവർ പറയണേ..ഏതാണ് കളിച്ചതെ ന്ന്... സ്കൂൾ കഴിഞ്ഞാൽ ആ ദിവസങ്ങളിൽ വാര്യത്തു തിരുവാതിര കളിച്ചു പഠിക്കാൻ പോകും.. പോകുന്ന വഴിക്കു ഏതെങ്കിലും

 പറമ്പ് കൂടി ഒക്കെ ആണ് പോകുന്നത് . അപ്പോൾ പുളിയും മാങ്ങയും ഒക്കെ പെറുക്കി എടുക്കും. അതെല്ലാം തിന്നിട്ടാണ് പോക്ക്... ഗണപതെ ...മാം പാലയാ . ഗൗരി തനയാ   ... എന്നായിരുന്നു തിരുവാതിര പാട്ടിന്റെ തുടക്കം..

പത്താം ക്ലാസ്സ്‌ കഴിഞ്ഞതിൽ പിന്നെ എല്ലാ കലകളും നിന്നുപോയതായിരുന്നു. പിന്നീട് ഒരൂ നാലഞ്ചു കൊല്ലം മുൻപ് ഒരൂ costumes &സ്റ്റേഷനറി ഷോപ്പ് തുടങ്ങി.. മർച്ചന്റ് അസോസിയേഷൻ അംഗം ആയി.. വാർഷികങ്ങൾ ക്കെല്ലാം നാടൻ പാട്ടുകൾ... തിരുവാതിര...സ്കിറ്റ്..ഡാൻസ് അതിനെല്ലാം വേഷം കെട്ടി... വല്യ താല്പര്യം ഒന്നും ഇല്ലായിരുന്നു..പക്ഷെ ഗ്രൂപ്പ്‌ ഐറ്റംസ് കളിക്കാൻ വേറെ ലേഡി ഷോപ്പ് കാ ർ ഇല്ല.. അതൊന്നു കൊണ്ട് മാത്രം അങ്കത്തട്ടിൽ കയറേണ്ട വന്നു..കള്ളി മുണ്ടും ബ്ലൗസും തോർത്തും ഒക്കെ ഇട്ട്..... ഹോ. തന്തക്കം താരോ.. തന്തക്കം താരോ.. എലോ എലോ എലേലമ്മ അങ്ങനെ ഒരൂ നൃത്തം..പിന്നേ നിന്നെ ക്കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞി പെണ്ണേ എന്ന നാടൻ പാട്ട്..അങ്ങനെ എല്ലാം പൊടി തട്ടി എടുക്കുവാൻ അവസരങ്ങൾ കിട്ടി.. പിന്നെയും ഒരങ്കത്തിനു ബാല്യം ഉണ്ടെന്ന് തോന്നിപ്പോയി.. ആകെ കല്യാണത്തിന്റെ അന്നാണ് ലിപ്സ്റ്റിക്ക് ഇട്ടത്..പിന്നെ ഈ പരിപാടി കൾക്ക് ആണ് മേ ക്കപ്പ് ഇട്ടത്..എന്നു വച്ചു വല്യ കൊമ്പത്തെ കളികൾ ഒന്നും അല്ലാട്ടോ... മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് എന്നു പറയുന്ന പോലെ... അത്രേ ഉള്ളൂ.

.ശരീരത്തിന് പ്രായം ആയിക്കൊണ്ടിരിക്കുന്നു എന്നറിയാമെങ്കിലും മനസ്സ് ചെറുപ്പം ആണെന്ന് കാണിക്കാൻ ഒരൂ ശ്രമം. കേട്ടിട്ടില്ലേ മോഹങ്ങൾ മുരടിച്ചു. മോതിരക്കൈ മുരടിച്ചു. മനസ്സ് മാത്രം. മനസ്സ് മാത്രം.. മുരടിച്ചില്ല. മുരടിച്ചില്ല. മനസ്സ് മുരടിച്ചില്ല...... അല്ല  പിന്നെ.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ