mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

സമീപകാല മലയാള സാഹിത്യത്തെ ജനകീയമാക്കുന്നതിലും വായന ഒരാഘോഷമാക്കുന്നതിലും പ്രധാനപങ്കു വഹിച്ച എഴുത്തുകാരില്‍ ഒരാളാണ് ബെന്യാമിന്‍. അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ കഥാസമാഹാരമാണ്‌ 'പെണ്മാറാട്ടം'. 

തുടിച്ചുനിൽക്കുന്ന വിസ്മയകരമായ വായനാനുഭവം. കാടും പടർപ്പുമൊന്നുമില്ലാത്ത അദ്ദേഹത്തിന്റെ അവതരണ ശൈലിയും കഥപറച്ചിലിന്റെ നിഷ്കളങ്കവും സുതാര്യവുമായ രീതിയുമൊക്കെ ഈ കഥകളിലൂടെ ഓരോ വായനക്കാരന്റെ മനസ്സിലും പ്രത്യേകമായി രേഖപ്പെടുത്തും എന്നതിൽ തർക്കമില്ല. ബ്രേക്ക് ന്യൂസ്, എന്റെ ചെങ്കടൽയാത്രകളിൽ നിന്ന് ഒരധ്യായം, അർജൻറീനയുടെ ജേഴ്സി, രണ്ടു പട്ടാളക്കാർ മറ്റൊരു അറബിക്കഥയിൽ, മാർക്കറ്റിങ് മേഖലയിൽ ചില തൊഴിലവസരരങ്ങൾ, ലോങ് മാർച്ച്, അംബരചുംബികൾ, പെണ്മാറാട്ടം എന്നിങ്ങനെ എട്ടു കഥകളാണ് ഈ "കഥാസമാഹാരത്തിൽ ഉൾപെട്ടിരിക്കുന്നത്. പാപത്തിന്റെയും പകയുടെയും രതിയുടെയും ആസക്തിയുടെയും ഉഷ്ണശൈത്യ പ്രവാഹങ്ങൾ  സമാന്തരമായി കടന്നുപോകുന്ന, ഒന്നിനൊന്നു വ്യത്യസ്തമായ എട്ടു ജീവിത മേഖലകൾ. ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും അദൃശ്യവും മാരകവുമായ സാന്നിധ്യം ഈ എട്ടു കഥകളെയും ഒരൊറ്റ ഭൂപടമാക്കുന്നു.''

പെണ്മാറാട്ടം വളരെ കാലിക പ്രസക്തിയുള്ള കഥയാണ്. സ്വവർഗാനുരാഗികളായ രണ്ടു പെൺകുട്ടികളുടെ ജീവിതം വളരെ തീഷ്ണമായും വികാരതീവ്രമായും അവതരിപ്പിച്ചിരിക്കുന്നു. സമൂഹത്തിന്റെ ചില പൊതുധാരണകൾക്കും വിശ്വാസങ്ങൾക്കും ഈ കഥ പ്രഹരമേല്പിക്കുന്നതായി കാണാം. 'ബ്രേക്ക് ന്യൂസ് ' മാധ്യമങ്ങളുടെ അതിപ്രസരം നിത്യജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും മനുഷ്യജീവിതം പത്രത്തിലെ ഒരു കോളമായി ഒതുങ്ങുന്നതിലെ അതിഭീകരവുമായ ഒരു തലം ചൂണ്ടിക്കാട്ടുന്നു. ഒരു നാവികന്റെ ജീവിതമാണ് ' എന്റെ ചെങ്കടൽ യാത്രകളിൽ നിന്നു ഒരധ്യായം' അനുവാചകർക്കു കാട്ടിത്തരുന്നത്.  'അർജന്റീനയുടെ ജേഴ്‌സി' വളരെ ഹൃദയഭേദകമായ ഒരു കഥയാണ്. കടബാധ്യത മൂലം ജീവനൊടുക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതം ഒരു നൊമ്പരമായി അവശേഷിക്കുന്നു.
ഭാഷകൊണ്ടും അവതരണത്തിലെ പ്രത്യേയകത കൊണ്ടും ശ്രദ്ധയാകർഷിച്ച കഥയാണ് ' രണ്ടുപട്ടാളകാർ മറ്റൊരു അറബികഥയിൽ'. പട്ടാളക്കാരുടെ മരണമുഖത്തെ ജീവിതമാണ് പ്രേമേയം. 'മാർക്കറ്റിംഗ് മേഖലയിൽ ചില തൊഴി ലവസരങ്ങൾ' പുതിയ കാലത്തെ കച്ചവടതാല്പര്യങ്ങളെ ചോദ്യം ചെയ്യുന്നു.

'അംബരചുംബികൾ ' എന്ന കഥയിൽ ട്രെയിൻ യാത്രയിലെ നാലു ചെറുപ്പക്കാരുടെ ആർമാദത്തിന്റെ വരികൾ
"ഈ യാത്രയില്‍ ഞങ്ങള്‍ ബോഗിയുടെ തുറന്നിട്ട വാതില്‍ക്കല്‍ത്തന്നെ നില്‍ക്കും. കടകടശബ്ദത്തിനൊപ്പം ഇടയ്ക്കിടെ അലറിക്കൂവും. ഉറക്കെ സംസാരിക്കും. പൂരപ്പാട്ടുപാടും. വണ്ടി ഇഴയുമ്പോള്‍ പ്ലാറ്റ്‌ഫോം കച്ചവടക്കാരുടെ കൈവെള്ളയിലെ ചായ, പഴംപൊരി, പാത്രങ്ങള്‍ കാല്‍നീട്ടി തട്ടിമറിക്കും. അങ്ങനെ ഈ ട്രിച്ചി കൊച്ചിന്‍ ടീ ഗാര്‍ഡന്‍ എക്‌സ്പ്രസ്സിന്റെ പതിനൊന്നാം നമ്പര്‍ കോച്ച് ഞങ്ങളൊരു സ്വര്‍ഗമാക്കി മാറ്റും…" മനസ്സാക്ഷിയില്ലാത്ത നരാധമൻമാരുടെ വാക്കുകൾ, കഥാകൃത്ത് അത്രയും സ്പഷ്ടമായി വിവരിച്ചിട്ടുണ്ട്.

ജീവിതയാഥാർഥ്യങ്ങളുടെ ആവിഷ്കാരമാണ് ബെന്യാമിന്റെ കഥകൾ. ചമയങ്ങൾ ഒന്നുമില്ലാതെ  പലതട്ടിലെ ജീവിതങ്ങൾ അതെപടി അവതരിപ്പിച്ചിരുന്നു. എട്ടു കഥകളും ഒന്നിനൊന്നു മികച്ച രീതിയിൽ എഴുതപ്പെട്ടിരിക്കുന്നു.കാലാതീതമായ കഥകളായി അവയെ കണക്കാക്കാം.

പുസ്‌തകത്തിന്റെ അവസാനം അനുബദ്ധമായി ഉൾകൊള്ളിച്ചിട്ടുള്ള ബെന്യാമിന്റെ അഭിമുഖം വളരെ നന്നായിട്ടുണ്ട്.ബെന്യാമിന്റെ എഴുത്തുജീവിതത്തിലെ പല പുസ്തകങ്ങളുടെ ഉള്ളടക്കവും അതിലേക്കു എത്തിപ്പെട്ടതും അഭിമുഖത്തിൽ ബെന്യാമിൻ ഉത്തരം നൽകുന്നുണ്ട്. പുതുമുഖ എഴുത്തുകാർക്ക് അവലംബിക്കാവുന്ന എഴുത്തിനെ സഹായിക്കുന്ന പല കാര്യങ്ങളും വളരെ വ്യക്തമായി ബെന്യാമിൻ പ്രതിപാദിക്കുന്നുണ്ട്.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ