മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Jojo Jose Thiruvizha)

മലയാളിയുടെ യക്ഷി സങ്കൽപ്പം ലോകത്തിലെ എല്ലാ പ്രേത സങ്കൽപ്പങ്ങളിലും നിന്ന് വ്യത്യസ്ഥമാണ്. മറ്റിടങ്ങളിലെ പ്രേതങ്ങളെല്ലാം ഭീകരരൂപികളാണ്. എന്നാൽ നമ്മുടെ യക്ഷി സങ്കല്പം സ്ത്രീ സൗന്ദര്യത്തിൻെറ മൂർത്തിമദ്ഭാവമാണ് . പൂർണ്ണ ചന്ദ്രൻെറ പോലെ ശോഭയാർന്ന മുഖവും, പനങ്കുല പോലെ അരകെട്ടിനെ മറച്ചു കിടക്കുന്ന മുടിയിഴകളും, കരിംങ്കൂവള പൂവുപോലെയുള്ള മിഴികളിൽ വികാരതരംഗമിളക്കി, മുറുക്കി ചോപ്പിച്ച ചുണ്ടുകളിൽ മാദക രസം തുളു൩ി, സ്വർണ്ണ പാവുമുണ്ട് ഞൊറിഞ്ഞുടുത്ത് മുന്നിൽ വന്നു നിന്നാൽ അവളെ പ്രണയിക്കാത്ത പുരുഷൻമാരുണ്ടോ.

കേരളത്തിലെ യക്ഷികൾ ഇത്ര സുന്ദരികളായതിൻെറ രഹസ്യം ഈ നാട്ടിലെ വീട്ടമ്മമാരുടെ ഭയമാണ്. രാത്രി സഞ്ചാരത്തിന് പുറത്തിറങ്ങുന്ന ഭർത്താക്കൻമാരെ ആളൊഴിഞ്ഞ ഇടങ്ങളിൽ കാണുന്ന സുന്ദരികളിൽ നിന്ന് അകറ്റാൻ കണ്ടെത്തിയ ഒരു സൂത്രപണി ആയിരുന്നു അത്. പക്ഷെ രാത്രിയിൽ പാലച്ചോട്ടിൽ ബോധഷയം ബാധിച്ചു കിടന്ന മനുഷ്യർ അവരുടെ കഥയെ സാധൂകരിച്ചു. ഇന്ന് നമ്മൾക്കറിയാം രാത്രിയിൽ മരങ്ങൾ കാർബൺഡയോക്സൈഡാണ് പുറം തള്ളുന്നതെന്ന്. അതുമൂലം രാത്രികാലങ്ങളിൽ വൃക്ഷചുവട്ടിൽ ഓക്സിജൻ സാന്നിദ്ധ്യം കുറവായിരിക്കും.പോരത്തതിന് പാലമരമാണ് എങ്കിൽ അതിൻെറ പൂവിൻെറ രൂക്ഷ ഗന്ധവും.ആരോഗ്യസ്ഥിതി മോശമായ ഒരാൾ ആണെങ്കിൽ ശ്വാസതടസം മൂലം ഹൃദയാഹാതം വരെ സംഭവിക്കും. ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു യക്ഷിയെ കാണാൻ കൊതിക്കാറുണ്ട്.ചില രാത്രിയാമങ്ങളിൽ അവൾ വന്നു പോകാറുമുണ്ട്. എൻെറ ഹൃദയത്തിലെ പ്രണയം രസമാർന്ന നിണം മുഴുവൻ ആ യക്ഷിക്ക് കൊടുക്കാൻ ഞാൻ തയ്യാറാണ്. നിങ്ങളുടെ കൈയ്യിൽ കിട്ടിയാൽ ഒരെണ്ണത്തിനെ ഇങ്ങ് പറഞ്ഞ് വിട്ടേക്ക്.ഇടത്തരം മതി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ