mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ലഹരി മാഫിയ നമുക്കു ചുറ്റു അഴിഞ്ഞാടുന്നതിൻ്റെ പ്രത്യാഘാതങ്ങൾ ഓരോന്നായി സമൂഹത്തിലാകമാനം ദുരന്തം വിതക്കുന്നതാണ് നാമിപ്പോൾ കണ്ടു വരുന്നത്.

ഒരു യുവ ഡോക്ടറെ നിഷ്കരുണം ആക്രമിച്ച് കൊലപ്പെടുത്തിയതും ലഹരിക്കടിമപ്പെട്ടയാൾ തന്നെയെന്നതുതന്നെ എത്രമാത്രം ഗൗരവമേറിയതാണ് ഈ വിഷയം എന്നോർമിപ്പിക്കുന്നു. പുഞ്ചിരി തൂവുന്ന മുഖവുമായി ചുറ്റും പ്രകാശം പരത്തുന്ന ആ കുഞ്ഞിൻ്റെ മുഖം മനസ്സിൽ നിന്നും മായുന്നില്ല.

'മാതാപിതാ ഗുരു ദൈവം' എന്നാണ് നാം കുട്ടിക്കാലം മുതലേ കേട്ടു പഠിക്കുന്നതെങ്കിലും ഭൂമിയിലെ കൺകണ്ട ദൈവങ്ങൾ തന്നെയാണ് ആതുരശുശ്രൂഷാ രംഗത്ത് ത്യാഗ മനോഭാവത്തോടെ പ്രവർത്തനനിരതരായ ഡോക്ടർമാർ എന്ന് നിസ്സംശയം പറയാം.

ഏതെങ്കിലും രോഗപരിചരണത്തിനായി ഡോക്ടറെ സമീപിക്കാത്തവർ വളരെ കുറവായിരിക്കും. രോഗമുളവാക്കുന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകളുമായെത്തുന്നവർ, പലതരം അപകടങ്ങളിൽപ്പെട്ട് അത്യാസന്നനിലയിലുള്ളവരുടെ രക്ഷയ്ക്കായി കുതിച്ചെത്തുന്നവർ എന്നിങ്ങനെ അവസാനത്തെ അഭയസ്ഥാനം ഡോക്ടർമാർ തന്നെയാണ്.ഒരു ജീവൻ രക്ഷിക്കാനായി ഊണും ഉറക്കവുമുപേക്ഷിച്ച് പോരാടുന്ന പടയാളികൾ തന്നെയാണിവർ. അത്തരമൊരു രംഗത്തേക്ക് മക്കളെ നിയോഗിക്കുന്നവർ അത്ര മാത്രം മഹത്വം മനസ്സിൽ സൂക്ഷിക്കുന്നവർ തന്നെയായിരിക്കും. എന്നാൽ പലപ്പോഴും അർഹമായ പരിഗണന ഇവർക്കു ലഭിക്കുന്നില്ലെന്നതാണ്വസ്തുത.

പരിഗണന നൽകിയില്ലെങ്കിലും അവരെ അപായപ്പെടുത്താനും ശ്രമിക്കുന്നത് അത്യന്തം നിഷ്ഠുരമായ പ്രവർത്തി തന്നെ.

ഒരു കുഞ്ഞിനെ വളർത്തി ഏറെ പ്രതീക്ഷയോടെ വിദ്യാഭ്യാസം നൽകിസമൂഹ സേവനത്തിനായി സമർപ്പിച്ച മാതാപിതാക്കൾക്ക് തോരാത്ത കണ്ണീരാണ് പ്രതിഫലമായി ലഭിച്ചത്.

ഒഴിവാക്കേണ്ടതായിരുന്നു ഈ ദുരന്തം.നിരപരാധികളെപ്പോലും ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുന്ന ചിലരെങ്കിലും നിയമപാലകരുടെയിടയിൽ ഉണ്ടായിട്ടുണ്ട് എന്ന വസ്തുത നിഷേധിക്കാനാവില്ല.എല്ലാവരും അങ്ങനെയെന്നല്ല പറഞ്ഞു വന്നത്. എങ്കിലും അരോഗദൃഢഗാത്രനായ പ്രതിയെ ഒരു വിലങ്ങണിയിച്ചിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. ആ കുഞ്ഞ് ഈ ഭൂമിയിലിന്നും ഉണ്ടാവുമായിരുന്നു. ശാരീരികവും മാനസികവുമായി ക്ഷമതയുള്ളവരാണല്ലോ കൃത്യനിർവ്വഹണത്തിലേർപ്പെടുന്നവർ.

എന്തായാലും ഈ നഷ്ടം സമൂഹത്തിൻ്റേതാണ്. തീരാ നഷ്ടം തന്നെയാണ്. ആരും സുരക്ഷിതരല്ല എന്ന ഭീതിയും ഏവരിലുമുളവാക്കാൻ ഒരു ഓർമപ്പെടുത്തലായി ഈ സംഭവം എന്നു പറയാതെ വയ്യ.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ