ഒരു മിനിട്ടിന്റെ നിശബ്ദതയിൽ ഞാനും അലിഞ്ഞു ചേർന്നു. പാരീസിലെ വെടിയൊച്ച കൾക്കു ശേഷം
തിങ്കളാഴ്ചയിലെ ഈ ഒരു മിനിട്ട് കൊണ്ട് ഒരുപാട് ചിത്രങ്ങൾ മനസ്സിലൂടെ മാഞ്ഞു പോയി. എത്രയോ കൂട്ട നരഹത്യകൾ, തീവ്ര വാദികൾ മുതൽ ജനാധിപത്യ രാജ്യങ്ങള വരെ നേരിട്ടും അല്ലാതെയും നടത്തിയത്. മാധ്യമങ്ങൾക്കു താത്പര്യമില്ലാത്തതു മുതൽ മാധ്യമങ്ങൾ അമിതാവേശം കാട്ടുന്നതു വരെ. ക്ഷിപ്രത്തിൽ പ്രാവർത്തി കമാക്കുന്നതു മുതൽ സാവധാനം നടത്തുന്നതുവരെ. എല്ലാത്തിലും പൊതുവായ ഒന്നുണ്ട്. മരിച്ചതൊക്കെ സാധാരണക്കാർ മാത്രം.