മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

Sreekumar
ഞായാഴ്ച പ്രഭാതങ്ങൾക്കു വേണ്ടി കാത്തിരിക്കും. പതിവിലും നേരത്തേ ഉണരും. 8 മണിക്ക് ഒരു ട്യൂഷനുണ്ട്. ഷേക്സ്പീയറിന്റെ ഒടുവിലത്തെ നാടകം ടെംപെസ്റ്റ്. തീരെ വിരസമായ കഥ. Mounting Tension തീരെയില്ല.

ചിരിവരും. പക്ഷേ വരികൾക്കിടയിലൂടെ വിവിധ രീതിയിൽ ദൈവതുല്യമായ ആ മനസ്സ് ഒഴുകി യങ്ങിനെ പരന്നു നിർവൃതി തരുന്നു. എത്ര പിഴിഞ്ഞാലും പിന്നെയും പിന്നെയും തേൻ ബാക്കി നിൽക്കുന്ന തേൻ പട്ടയാണിത്.
ലോകത്തെക്കുറിച്ച് the insubstantial pageant എന്നൊക്കെയാണ് ധൈര്യമായി കാച്ചിയിരിക്കുന്നത്. Our revels are now ended എന്ന് പറഞ്ഞ് ആ മഹാമനസ്സ് തന്റെ കലാ പ്രവർത്തനങ്ങളോട് വിട പറയുന്നതും ഇതിലാണ്.

"സ്വപ്നങ്ങൾക്കു പടർന്നു കയറാനുള്ളൊരു താങ്ങുമാത്രമാണ് നമ്മൾ ഉറക്കമുണർന്ന് വീണ്ടുമുറങ്ങുന്നത് വരെ"

ഒരുവൻ തന്റെ പ്രതികാരവാഞ്ഛ ഇനി ഒരിഞ്ചു പോലും മുന്നോട്ടു നീങ്ങില്ല എന്നു പറയുന്നത് സ്വാഭാവികം. സാധാരണം. പക്ഷേ ടെംപെസ്റ്റിൽ ' ഒരിഞ്ച് ' എന്നല്ല, ഇഞ്ചിന് പകരം frown എന്നാണ്. മുഖം ചുളിക്കൽ എന്നർത്ഥം.
കപ്പൽച്ചേതത്തിൽ പെടുത്തിയാണ് അവരെ ശിക്ഷിക്കാൻ തീരുമാനിച്ചിരുന്നത് അത് കൊണ്ട് നീങ്ങുക (move) എന്നതിന്റെ കൂടെ ഒഴുകുക എന്ന അർത്ഥം കൂടി വരുന്ന drift കൂടി ഉപയോഗിച്ചിരിക്കുന്നു

"The sole drift of my purpose
will not move a frown further"

ഇതൊക്കെ വായിച്ചാൽ പിന്നെ പേന എടുക്കുമ്പോൾ മുട്ടു വിറയ്ക്കില്ലേ !

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ