mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(രാജേന്ദ്രൻ ത്രിവേണി)

ശുദ്ധമായത് എന്നു ചൂണ്ടിക്കാണിക്കാൻ ഈ ഭൂമുഖത്ത് എന്തെങ്കിലും അവശേഷിക്കുമോ? വായുവും വെള്ളവും മണ്ണും പോലെ മനസ്സും വികാരവിചാരങ്ങളും സംസ്കാരവും സ്വപ്നങ്ങളും പ്രതീക്ഷകളും മലിനമായിരിക്കുന്നു. ശുദ്ധബോധം മറയ്ക്കപ്പട്ടിരിക്കുന്നു. മനുഷ്യൻ സ്വയം അടിമത്തം വിലയ്ക്കുവാങ്ങുന്നു. ഈ പ്രസ്ഥാവനകളുടെ പിന്നാമ്പുറങ്ങളിലേക്ക് ഒരന്വേഷണമാണ് ഈ ലേഖനത്തിൽ.

ഇൻഫോ പൊല്യൂഷൻ ( വിവര മലിനീകരണം)

ഇന്നു നമുക്കു ലഭിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങൾ മാലിന്യം നിറഞ്ഞതാണ്. പത്രമാസികകളും ദൃശ്യമാധ്യമങ്ങളും സ്വതന്ത്രമായി പ്രവർത്തിക്കുന്നവയല്ല. അവയൊക്കൊ രാഷ്ട്രീയം മതം വിശ്വാസം മറ്റു താത്പര്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കാനും പ്രരിപ്പിക്കാനുമാണ്. സോഷ്യൽ മീഡിയാ ഒട്ടും വിശ്വസിക്കാൻ പറ്റാത്തതും ആധികാരികതയില്ലാത്തതുമാണ്. അവ നല്കുന്ന അനാവശ്യമായ, അപ്രസക്തമായ, അറിയാനാഗ്രഹിക്കാത്ത വിവരങ്ങളാണ്. അതിന്റെ മൂല്യം തീരെക്കുറവാണ്. അത്തരം വഴിതെറ്റിക്കുന്ന വിർരങ്ങളിൽ ഭ്രമിച്ച് വഴിതെറ്റുകയാണ് സമൂഹം.

നമുക്ക് നിരന്തരം കിട്ടിക്കൊണ്ടിരിക്കുന്ന വിവരങ്ങൾ, വിമർശനമാവാം അപഹസിക്കലാവാം തമസ്കരിക്കലാവാം അനാശാസ്യ ബന്ധങ്ങളാവാം വിദ്വേഷം പരത്തുന്ന സന്ദേശങ്ങളാവാം. അവയിൾ നിഴലിക്കുന്നത് അഹങ്കാരമോ, അപകർഷതാബോധമോ ആവാം.

സ്വന്തം താത്പര്യങ്ങൾക്കും വ്യക്തിഗത നേട്ടങ്ങൾക്കും വേണ്ടി വിവരങ്ങളെ വളച്ചൊടിക്കപ്പെടുന്നു. സത്യം മറച്ചു പിടിക്കുന്നു. മിക്കവാറും വാർത്തകളിലും ചർച്ച കളിലും സത്യത്തെ വികൃതമായി അവതരിപ്പിക്കുന്നു. മുഖംമൂടിയണിയിച്ച സത്യങ്ങളാണ് നമ്മൾ കാണുന്നതും കേൾക്കുന്നതും. അത്തരം അസത്യങ്ങൾ നിർമിക്കുന്ന പ്രതികരണങ്ങളാണ് സമൂഹത്തിൽ. 

പുണ്യം ശിക്ഷിക്കപ്പെടുന്നു: ശ്രേഷ്ഠവും പുണ്യവുമായ പ്രവൃത്തികൾ കള്ളത്തരവും തട്ടിപ്പുമാണെന്ന് പ്രചരിപ്പിച്ച് പുണ്യം ചെയ്തവന് നരകയാതന അനുഭവിക്കേണ്ടിവരുന്നു.

ദുഷ്ടൻ സമ്മാനിക്കപ്പെടുന്നു: നീച മാർഗത്തിലൂടെ സമ്പത്തും പേരും ആൾബലവും നേടിയെടുത്ത കഷ്മലന്മാർ പ്രകീർത്തിക്കപ്പെടുന്നു. സമൂഹം ദുഷിക്കുന്നു. കള്ളത്തരവും വഞ്ചനയും ജീവിതശൈലിയായി മാറുന്നു. ഇത്തരത്തിൽ മനസ്സിനേയും ബുദ്ധിയേയും മലിനപ്പെടുത്തി ഭൗതിക നേട്ടങ്ങൾക്കു പിറകെ നെട്ടോട്ടമോടുകയാണ് മനുഷ്യർ. 

മത പ്രബോധനങ്ങളും സനാതന ദർശനങ്ങളും സ്വന്തം താത്പര്യങ്ങൾക്കനുസരിച്ച് ദുർവ്യാഖ്യാനം ചെയ്ത് ജനങ്ങളെ അസത്യത്തിലേക്കും അധർമത്തിലേക്കും തള്ളിവിടുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. സ്വതന്ത്രമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും തീരുമാനങ്ങളെടുക്കുവാനുമുള്ള കഴിവ് നമ്മുടെ കുട്ടികളിൽ വികസിപ്പിച്ചെടുക്കണം. മറ്റു മൃഗങ്ങളിൽനിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്ന വിശേഷബുദ്ധി മലിനപ്പെട്ടു കഴിഞ്ഞാൽ, മനുഷ്യൻ മനുഷ്യനല്ലാതായി മാറും. പുതിയ ദിശാബോധത്തിന്റെ ഉദയം പ്രതീക്ഷിച്ചുകൊണ്ട് ഈ കുറിപ്പ് നിർത്തട്ടെ.

 

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ