മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

മധ്യകേരള ഡിവിഷനിൽ ഉൾപ്പെടുന്ന, തൃശൂർ നഗരത്തോട് അടുത്ത് നിൽക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് നെല്ലിക്കുന്ന്. നെല്ലി മരങ്ങൾ സമ്യദ്ധമായി ഉള്ളതുകൊണ്ടാവാം ഈ ഗ്രാമത്തിന് നെല്ലിക്കുന്ന് എന്ന പേര് വന്നതെന്ന് കരുതപ്പെടുന്നു.

വിദ്യാലയങ്ങൾ, കോളേജുകൾ, ആശുപത്രികൾ, കടകൾ തുടങ്ങി ഏതൊരു പൊതുഗതാഗത സ്ഥാപനത്തിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനാവും എന്നത് ഈ ഗ്രാമത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയാണ്.

ഞാൻ വളർന്നത് നെല്ലിക്കുന്ന് എന്ന ഗ്രാമത്തിലാണെങ്കിലും തൃശൂർ  നഗരത്തിൻ്റെ സ്വാധീനമില്ലാതെ എൻ്റെ ഗ്രാമം പൂർണ്ണതയിൽ എത്തുന്നില്ല. നെല്ലിക്കുന്നത്തു നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ പന്ത്രണ്ട് മിനിറ്റു കൊണ്ട് എളുപ്പത്തിൽ എത്തിച്ചേരാവുന്ന വിശാലമായ നഗരമാണ് തൃശൂർ നഗരം. 

കേരള സംസ്ഥാനത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് തൃശൂർ. കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനമായി തൃശൂർ അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ സ്ഥിതിചെയ്യുന്ന ഈ ജില്ലയ്ക്ക് 3032 ച.കി. വിസ്തീർണ്ണമുണ്ട്. 

തേക്കിൻകാട് മൈതാനം എന്നറിയപ്പെടുന്ന ഒരു ചെറിയ കുന്നിൻപ്രദേശത്തിനു ചുറ്റുമായാണ് തൃശ്ശൂർ നഗരം രൂപംകൊണ്ടിരിക്കുന്നത്. തൃശ്ശൂരിന്റെ ഭൂമിശാസ്ത്രത്തിലെ ഒരു പ്രധാന സവിശേഷതയാണ് കോൾ നിലങ്ങൾ. ഇവയെ കൂടാതെ നിരവധി ജലാശയങ്ങളും തോടുകളും കനാലുകളും തൃശ്ശൂർ നഗരത്തിലുണ്ട്.

കേരളത്തിന്റെ കലാ-സാംസ്കാരികേന്ദ്രങ്ങളായ കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയുടെ ആസ്ഥാനങ്ങൾ തൃശ്ശൂർ നഗരഹൃദയത്തിലാണ്

ലോക പ്രശസ്തമായ തൃശ്ശൂർ പൂരം ആണ്ടു തോറും അരങ്ങേറുന്നത് നഗരമധ്യത്തിലെ ശ്രീ വടക്കുംനാഥ ക്ഷേത്രമൈതാനത്താണ്. ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തി ശിവനാണ്. 

നഗര ഹൃദയത്തിലെ മുന്ന് ശിവക്ഷേത്രങ്ങളായ ഭാരതത്തിലെ തന്നെ 108 ശിവക്ഷേത്രങ്ങളിൽ ഉൾപെട്ട അശോകേശ്വരം ശിവ ക്ഷേത്രം, വടക്കുംനാഥ ശിവക്ഷേത്രം, ഇരട്ടച്ചിറ ശിവ ക്ഷേത്രം എന്നീ മൂന്ന് ശിവക്ഷേത്രങ്ങളുടെ സമന്വയമായി തൃശ്ശിവപേരൂർ എന്ന പേർ ഉണ്ടായത്. പിന്നീടിത് ലോപിച്ച് തൃശ്ശൂർ എന്ന് ചുരുങ്ങുകയായിരുന്നു. തിരു (തമിഴിലെ ബഹുമാന പദം) ശിവന്റെ (വടക്കുംനാഥനെ ഉദ്ദേശിച്ച്) പേരൂർ/പെരിയഊര് -തിരുശിവപേരൂർ- എന്ന പദം കാലക്രമത്തിൽ തൃശ്ശിവപേരൂർ എന്നാകുകയും പിന്നീട് തൃശ്ശൂർ എന്നായി മാറുകയും ചെയ്തതായി പറയപ്പെടുന്നു. എന്നാൽ ബ്രിട്ടീഷുകാരുടെ ഉച്ചാരണ ശൈലി മൂലം അത് ട്രിച്ചൂര് എന്നാകുകയും പിന്നീട് സ്വാതന്ത്രലബ്ധിയ്ക്കുശേഷം 1947 ജൂലൈ 14 ന് തൃശ്ശൂർ ജില്ല നിലവിൽ വരികയും യും ചെയ്തു.

കൊച്ചി രാജാവായിരുന്ന രാമവർമ്മ ശക്തൻ തമ്പുരാനാണ് തൃശൂർ നഗരത്തിന്റെ ശില്പി. 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ