mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഈ വർഷത്തെ ഓരോ ദിനവും തികച്ചും അപരിചിതമായ വഴികളിലൂടെയാണ് നാം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ജീവിതത്തിൽ ഒരിക്കൽപ്പോലും ഇത്തരമൊരു സ്തംഭനാവസ്ഥ വന്നെത്തുമെന്നും നാമെല്ലാം ഓരോരോ തുരുത്തുകളിൽ

ഒറ്റപ്പെട്ട ങ്ങനെ കഴിയേണ്ടി വരുമെന്നും നാം ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു. ഒരോ ദിവസം എന്തെങ്കിലും പ്രത്യേകതയുള്ളതായിരിക്കും. അങ്ങനെയുള്ളവയിൽ വെച്ചേറെ പ്രാധാന്യമുള്ളതും പ്രതീക്ഷയോടെ കാത്തിരുന്നതുമായ ഒരു ദിനമാണ് സെപ്തംബർ അഞ്ച്. ഡോക്ടർ എസ്.രാധാകൃഷ്ണൻ്റെ ജന്മദിനമാണ് ഇത്തരമൊരു പരിപാവനവും ഉൽകൃഷ്ടവുമായ ഒരു ദിനമായി നാം കൊണ്ടാടുന്നത്.

ഒരു മനുഷ്യൻ്റെ ജീവിതത്തിലെ സുവർണ കാലഘട്ടം വിദ്യാഭ്യാസ സ്ഥാപനവുമായും കൂട്ടുകാരുമായും ഏറെ ഊഷ്മളമായ ബന്ധം എന്നെന്നും കാത്തു സൂക്ഷിക്കുന്ന വിദ്യാഭ്യാസ ഘട്ടം തന്നെയാണല്ലോ.
സ്ക്കൂളിൽ പോവാൻ തുടങ്ങുന്ന ഒരു കുട്ടി കൂടുതൽ സമയം ചിലവഴിക്കുന്നത് അദ്ധ്യാപകർക്കൊപ്പം തന്നെയാണ്. വിശിഷ്ട ഗുണങ്ങളും സ്വഭാവസവിശേഷതകളുമുള്ള അദ്ധ്യാപകരെ ലഭിക്കുക എന്നത് 'വലിയൊരു ഭാഗ്യം തന്നെയാണ്.

മറ്റേതുമേഖലയിലും എന്നതുപോലെഅദ്ധ്യാപകരിലും പല തരക്കാരുണ്ട്. ചെറുപ്പം മുതലേ ഏറെ ആഗ്രഹിച്ച് നേടിയെടുത്തൊരു ജോലിയാവും ചിലർക്കത്. അക്കൂട്ടർക്ക് തങ്ങളുടെ പ്രവർത്തനമേഖല കേവലം വരുമാനമാർഗം മാത്രമാവില്ല. ഏറെ ഉത്സാഹത്തോടെ തൻ്റെ മുന്നിലിരിക്കുന്ന ശിഷ്യർക്ക് പാoഭാഗം പഠിപ്പിച്ചു കഴിഞ്ഞ് എല്ലാ മായി എന്നിക്കൂട്ടർ ഒരിക്കലും കരുതുകയില്ല. താൻ നിരന്തരം ഒരു പഠിതാവായി ആർജിച്ചെടുക്കുന്ന അ റിവുകൾ മുഴുവൻ വിദ്യാർത്ഥികളിലെത്തിക്കാനിവർക്കാവും.പലപ്പോഴും പാഠ്യപദ്ധതിയ്ക്ക് അപ്പുറത്തേക്ക് വളരുന്നതിനും പടർന്നു പന്തലിയ്ക്കുന്നതിനും ഇവർ കുട്ടികളെ പ്രാപ്തരാക്കുന്നു. ജീവിതത്തിൽ വിജയിക്കുന്നതിനാവശ്യമായ നൈപുണികൾ (Skills) ഇക്കൂട്ടർ സ്നേഹപൂർവം പകർന്നു നൽകും.

ഒരു ക്ലാസ്സിലെ ഓരോ കുട്ടിയുടേയും ജീവിതാന്തരീക്ഷം വ്യത്യസ്തമായിരിക്കും. അതിനാൽത്തന്നെ പലതരത്തിലുള്ള മാനസികാവസ്ഥയോടെയായിരിക്കും കുട്ടികൾ ക്ലാസ്സിലിരിക്കുക. രാവിലെത്തന്നെ വീട്ടിൽ അരങ്ങേറിയ വഴക്കും അടിപിടിയും കണ്ട് ഉണർന്നവർ വരെ അക്കൂട്ടത്തിലുണ്ടാവും. വഴക്കിൻ്റെ തുടർച്ചയിൽ തൻ്റെ പ്രിയപ്പെട്ടവർക്ക് എന്തു പറ്റിക്കാണും എന്ന ഭയത്തോടെ അസ്വസ്ഥരായിരിക്കുന്നവരുമുണ്ടാവും. യാതൊന്നും കഴിക്കാൻ കിട്ടാതെ വെറും വയറുമായി വിശന്നു പൊരിയുന്നവരുണ്ടാകും, രോഗാതുരരായ അച്ഛനമ്മമാരെയോ സഹോദരങ്ങളെയോ കുറിച്ചോർത്ത് ഉള്ളു പിടയുന്നവരുമുണ്ടാകും. അക്കൂട്ടത്തിൽ. മദ്യലഹരിയിൽ അച്ഛൻ്റെ പൈശാചികമായ പെരുമാറ്റവും എന്തിനേറെ രതിവൈകൃതവും വരെ കണ്ടു നടുങ്ങി മരവിച്ച ബാല്യങ്ങളുമുണ്ടാവും. ചിലർ മാനസികമോ ശാരീരികമോ ആയ നിരന്തരമായ പീഢനത്തിന് വിധേയരാക്കപ്പെട്ട് ചൂഷണം ചെയ്യപ്പെടുന്നവരാകാം. ഇത്തരം കുട്ടികൾ എല്ലാരും തൻ്റെ ക്ലാസ്സിൽ പ്രതീക്ഷിയ്ക്കുന്ന അച്ചടക്കമോ, പoന നിലവാരമോ കാഴ്ചവെയ്ക്കുന്നില്ലെന്ന് പരാതിപ്പെട്ടതു കൊണ്ട് ഒരു കാര്യവുമില്ല.

നല്ലൊരദ്ധ്യാപകൻ തൻ്റെ കുട്ടികളെ ഓരോരുത്തരെയും അടുത്തറിയാൻ ശ്രമിക്കണം. കുട്ടികൾ എപ്പോഴും ചിത്രശലഭങ്ങളെപ്പോലെ പാറിപ്പറന്ന് ഉല്ലസിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതു തന്നെയാണ് അവരുടെ പ്രകൃതവും. അതിൽ നിന്നും വ്യത്യസ്തമായി ഏതെങ്കിലും ഒരു കുട്ടി വിഷാദത്തോടിരിക്കുന്നതു കണ്ടാൽ മനസ്സിലാക്കാം ഏതോ ഒരു മുതിർന്ന വിവരദോഷിയാണതിനു പിന്നിലെന്ന്.

നിരന്തരം രക്ഷാകർത്തൃസമ്മേളനങ്ങളെല്ലാം നടത്തുകയും കുട്ടികളുടെ പoന പുരോഗതി വിലയിരുത്തുകയും ചെയ്യുന്ന ഒരു രീതി ഇന്ന് തുടർന്നു വരുന്നു. ഏറെ ആശാവഹമാണിത്. അദ്ധ്യാപകർ, രക്ഷിതാവ്, വിദ്യാർത്ഥി എന്നിവർ ഒരേ മനസ്സോടെ പ്രവർത്തിക്കയും എല്ലാ കാര്യങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കയും ചെയ്യുന്നത് വലിയൊരു മാറ്റം തന്നെയുണ്ടാക്കും.

തൻ്റെ മുന്നിലിരിക്കുന്ന കുട്ടി തൻ്റേതല്ലെന്നു തോന്നുന്ന ഒരാൾക്കും ഈ മേഖലയിൽ ശോഭിക്കാനാവില്ല. നമ്മുടെ വിദ്യാഭ്യാസ ഘട്ടങ്ങളിൽ ശ്രേഷ്ഠരായ അദ്ധ്യാപകർ ഇടപെട്ടതിനാലാണ് നമുക്കിന്ന് ഇത്തരത്തിൽ ചിന്തിക്കാനുള്ള പ്രാപ്തി കൈവന്നത്. കുട്ടികൾക്ക് വ്യക്തമായ ദിശാബോധം നൽകുന്നതിന് ആത്മാർത്ഥമായും നമുക്കു പ്രയത്നിയ്ക്കാം. അവർക്ക് ജീവിതത്തിൽ ഉയർച്ച കൈവരിയ്ക്കുന്നതിനും ആത്മവിശ്വാസത്തോടെ വളരുന്നതിനും അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കാം.. അവരെ ചേർത്തു പിടിയ്ക്കാം. 

ഇന്നത്തെ ഈയൊരു സാഹചര്യത്തിൽ ഏറെ സംഘർഷം അനുഭവിക്കുന്നവരാണ് നമ്മുടെ കുട്ടികൾ.. അവർക്കു പറയാനുള്ളത് നമുക്കു ശ്രദ്ധിയ്ക്കാം ... അവർ നമ്മോടു മനസ്സു തുറക്കുന്നതിന് അവസരമൊരുക്കിയേ തീരൂ... അത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നറിയുക. എല്ലാ ഗരുക്കന്മാരെയും അദ്ധ്യാപകരെയും മനസ്സുകൊണ്ട് വണങ്ങുന്നു. ഏവർക്കും അദ്ധ്യാപക ദിനാശംസകൾ നേരുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ