• MR Points: 0
  • Status: Ready to Claim

enjoy your day

Oorali

ഞാൻ ആ വെളുത്ത പക്ഷിയെ സ്വതന്ത്രമാക്കി.
എത്ര നാളാണ് ഞാനാകുന്ന കൂട്ടിനുള്ളിൽ അവൾ കുടുങ്ങിക്കിടക്കുക?
പറക്കട്ടെ! പറന്ന് പറന്ന് മരങ്ങളിൽ ചേക്കേറട്ടെ!


അനേകം കുരുവികളുമായി ചങ്ങാത്തം ഉണ്ടാക്കട്ടെ!
സ്വന്തമായി കൂടൊരുക്കാൻ പഠിക്കട്ടെ! കൂടിനെ വീടാക്കാനും!
വിയർപ്പുകൊണ്ടപ്പം ഭക്ഷിക്കട്ടെ!
മരങ്ങളിൽ തുടുത്തുനില്ക്കുന്ന പഴങ്ങളെ സുന്ദരമായ ചുണ്ടുകളാൽ ചുംബിക്കട്ടെ!
വെയിലത്തവൾ വാടാതിരിക്കാൻ പരിശീലിക്കട്ടെ!
കാറ്റിൻശരങ്ങളെ തൂവൽതുമ്പിനാൽ തട്ടിമാറ്റട്ടെ!
എങ്കിലും ഇനിയീ കൂട്ടിലേയ്ക്കില്ലെന്നചിന്തയിൽ ഒരു നദി എന്റെ ഹൃദയത്തിൽ നിന്നും കണ്ണിലേയ്ക്ക് ഇരച്ചുവരുന്നു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ