mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

എന്നിലേയ്ക്കൊതുങ്ങി 
ശൂന്യതയുടെ പുറന്തോടിനുള്ളിലതിന്‍
കിട്ടാജാതകം  തേടുന്നു ഞാൻ.
പ്രജ്ഞ വറ്റിയ നിലങ്ങളില്‍

കുരുക്കുന്നു വേരില്ലാമരങ്ങള്‍
കനവില്ലാശാഖികള്‍,മണമില്ലാപ്പൂവുകള്‍
മുളപൊട്ടാവിത്തുകള്‍.

കേട്ടിരുന്നു ചണ്ഡാരവങ്ങള്‍
അവളുടെ സങ്കടപ്പെരുമഴകള്‍.
കണ്ടിരുന്നു  പച്ചച്ചേലയുരിഞ്ഞതും
നഗ്നമാം തളിര്‍മേനിയില്‍ നിന്നിറ്റിറ്റി വീണ 
ചോര ചാലിട്ടൊഴുകി മണ്ണിന്നാർദ്രമനസ്സിൻ 
നെടുവീര്‍പ്പായുയർന്നെൻ 
തപിക്കും ബോധത്തിലേയ്ക്കൊരു
ചോദ്യശരം തൊടുത്തതും
ഓര്‍മ്മകള്‍ തിളയ്ക്കുന്ന  വാര്‍ഷികവളയത്തിന്‍
ഹരിതബോധത്തിലേയ്ക്ക്
കാമത്തിന്‍ മഴുമൂര്‍ച്ചകള്‍ സ്ഖലിച്ചപ്പോൾ 
പൊള്ളുന്ന നോട്ടമെറിഞ്ഞ് 
ചിറകടികള്‍ നേര്‍ത്തു വരുന്ന കാലത്തെ 
പെറ്റിട്ടവളൊടുങ്ങിയതും 

ജരാനരകള്‍ തന്‍ ചിതലരിച്ചൊരു ഭ്രാന്തൻ 
സമർപ്പിച്ചു നാളെയുടെ ജന്മപത്രിക 
 
വരുമവൾ അരിഞ്ഞു വീഴ്ത്തുവാന്‍
സ്ഖലനം കാത്തു കിടക്കും
ഉദ്ധൃത പുരുഷഗര്‍വുകള്‍. 
കത്തിയെരിഞ്ഞിറങ്ങി പെയ്യുമാദിത്യന്‍
ചുടുമണ്ണിലിഴയും  പാതാളനാഗങ്ങള്‍
അവളൂതിപ്പറത്തും,ജലസ്വപ്നങ്ങള്‍
കാണാനുറക്കം കനിയാത്തുഷ്ണ ജഡരാത്രികള്‍.
പടരും പുഴുക്കുകാറ്റെങ്ങും
വിതയ്ക്കും ദാഹം തൊണ്ടക്കുഴികളില്‍
കിതച്ചോടും  കാലിക്കുടങ്ങള്‍
തണ്ണീര്‍ക്കിനാക്കാണും കിണറുകള്‍
തവളക്കിനാക്കളില്‍ താമരക്കുളങ്ങള്‍
ഉമിനീരു വറ്റിയ കിളിത്തൊണ്ടയിലൊരു
പാട്ടുതേങ്ങും ,തളരും ...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ