പുതിയ മാറ്റങ്ങൾ വരേണ്ടതും വരുത്തേണ്ടതുമായ ഒരുപാടു കാര്യങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്, പക്ഷെ അതിന്അധികാരപ്പെട്ടവർക്ക് അങ്ങനെ ഒരു ചിന്തയോ സമയമോ ഇല്ല. ഈ ലോകത്ത് സന്തോഷത്തോടെ ജീവിക്കാൻഎല്ലാവർക്കും ആഗ്രഹവും അവകാശവും ഉണ്ട്. പക്ഷെ അത് ഇപ്പോഴും അങ്ങനെ നടക്കാറില്ല.
നമ്മൾ ഓരോരുത്തരുംനമ്മൾക്ക് ചെയ്യാൻ പറ്റുന്ന ചെറിയ കാര്യങ്ങൾ ചെയ്താൽ ഈ സമൂഹത്തിൽ ഒരു നല്ല മാറ്റം കൊണ്ട് വരാൻ പറ്റും,ഒരുനല്ല നാളെക്കായി. നാമുൾപ്പെടുന്ന സമൂഹത്തിൽ നടക്കുന്ന ചില വിഷയങ്ങളിക്ക് നിങ്ങളെയും കൂട്ടി ഒരെത്തിനോട്ടം.
ഭിന്നലിംഗർ
ആണും പെണ്ണും അല്ലാതെ മറ്റൊരു വിഭാഗം കൂടെ .അങ്ങനെ ഒരാളെ കാണുമ്പൊൾ എല്ലാവർക്കും ഒരു ഇഷ്ടക്കേടാണ്പലപ്പോഴും, എല്ലാവർക്കുമല്ല, ചിലർക്ക് ,അതോ കൂടുതൽ പേർക്കും .ഒരു പക്ഷെ നമ്മൾക്ക് ഉൾകൊള്ളാൻകഴിയാത്തതാണ് കൊണ്ടായിരിക്കാം.വികസിത രാജ്യങ്ങളിൽ അവർക്കു കുറെ കൂടെ സ്വീകാര്യതയുണ്ട്,നമ്മുടെ രാജ്യത്ത്ഇനിയും ഒരുപാടു മാറ്റങ്ങൾ വരേണ്ടതുണ്ട് . അറിഞ്ഞുകൊണ്ടായിരിക്കില്ല നമ്മൾ അങ്ങനെ ചെയുന്നത് .ആദി കാലംമുതലേ നമ്മൾക്ക് രണ്ടു കൂട്ടരേ മാത്രമേ അറിയൂ ,ആണും പെണ്ണും. നമ്മൾ കണ്ടും കേട്ടും വളർന്നിരിക്കുന്നത് ഈ രണ്ടുകൂട്ടരെയും മാത്ര൦ കണ്ടാണ്.കുഞ്ഞിലേ മുതൽ മറ്റു കുട്ടികളുടെയും മുതിർന്നവരയുടെയും കളിയാക്കലുകൾ കേട്ട് ആത്മവിശ്വാസം നഷ്ടപ്പെട്ടവർ.നാളെ അടുത്ത തലമുറയും അതെ കളിയാക്കൽ തുടർന്നേക്കാം.അതുകൊണ്ടു നമ്മുടെ മക്കൾക്ക്ഭിന്നലിംഗക്കാരും നമ്മളിൽ ഒരാൾ, നമ്മളെ പോലെ തന്നെ എന്ന് പറഞ്ഞു കൊടുത്തു പഠിപ്പിക്കാം.അറപ്പോടുംവെറുപ്പോടും സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ടവർ .ഭൂരിഭാഗം പേരും ജോലിയും വീടുംഇല്ലാത്തവർ. അങ്ങനെ ഒരുകൂട്ടം ജീവിതങ്ങൾക്ക് അഭിമാനമായി അവർ ഇനി മുഖ്യധാരയിലേക്ക് .നമുക്ക് അവരെ കൂടെകൂട്ടാം നമ്മളിൽ ഒരാളായി.കൊച്ചി മെട്രോ 23 ഭിന്നലിംഗക്കാരെ ജോലിക്കു എടുത്തപ്പോൾ അവർ കേരളത്തിലെ മാത്രമല്ല,ഇന്ത്യയിലെ എല്ലാ ഭിന്നലിംഗർക്കും കൊടുത്തത് പുതു പ്രതീക്ഷകളുടെയും അവസരങ്ങളുടെയും കൂടെ ടിക്കറ്റ് ആണ്.ഇത് ഒരു തുടക്കമാവട്ടെ . തുല്യതയുടെ ,ഒരു നല്ല നാളെയുടെ ,ഒരു നല്ല സമൂഹത്തിന്റെ ,ഒരു നല്ല രാജ്യത്തിന്റെ.
ഭിക്ഷക്കാർ
അവരും മനുഷ്യരാണ് ,അവർക്കും ഒരു ജീവിതമുണ്ട് .ചില സാഹചര്യങ്ങൾ അവരെ അങ്ങനെ ആക്കുന്നു .പക്ഷെ ചിലപ്പോൾ അതിൻറെ മറവിൽ ഒരുപാട് നിഗൂഢതകൾ ഉള്ള ലാഭ കച്ചവട തന്ത്രങ്ങളും ഉണ്ടാകാം .പക്ഷെഇതിൻറെയിടയിൽ കരുവാക്കപ്പെടുന്ന ഒരുപാടു പിഞ്ചു ബാല്യങ്ങൾ ഉണ്ട്.നിഷ്കളങ്കതയും കളിചിരികളും നഷ്ടപെട്ടബാല്യങ്ങൾ .ആ കുരുന്നുകൾ ചിലപ്പോൾ ഭിക്ഷക്കാരുടെ സ്വന്തം മക്കൾ ആകണമെന്നില്ല.കണ്ണീരു തോരാത്ത ഒരച്ഛനുംഅമ്മയും എവിടെയോ ഊണിലും ഉറക്കത്തിലും അവർക്കു വേണ്ടി കാത്തിരിക്കുന്നുണ്ട്.അയ്യോ പാവം തോന്നി നമ്മൾഅവർക്ക് വെച്ച് നീട്ടുന്ന ചില്ലറകളും നോട്ടുകളും അങ്ങനെ കൊടുക്കേണ്ടി വരുമ്പോൾ കാശിനു പകരംഭക്ഷണമായോ,വെള്ളമായോ പഴങ്ങളായോ ,ബുക്കുകളും പെൻസിലുകളുമായോ ,ചായ പെൻസിലുകളെയോകൊടുക്കാം .നിയമങ്ങൾ ശക്തമാക്കേണ്ടതുണ്ട് ,അത് നടപ്പിലാക്കേണ്ടതുമുണ്ട് .ഭിക്ഷക്കരെ നിരോധിക്കുകയും അവരെപുനരധിവസിപ്പിക്കേണ്ടതുമുണ്ട് .പക്ഷെ എങ്ങനെഎന്നത് ചിന്തിക്കേണ്ട ഗൗവരവമായ വിഷയം തന്നെയാണ്.ആകുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടതുണ്ട് .അത് അവരുടെ അവകാശമാണ്. കുപ്പിയും പാട്ടയും കടലാസും പെറുക്കിവിറ്റു ജീവിതം ചുരുട്ടികൂട്ടികളയാതെ അവരെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്തേണ്ടതുണ്ട് .നാളെ നല്ലരീതിയിൽ ഒരു ജോലികിട്ടി ജീവിക്കാൻ അവരെ പ്രാപ്‌തരാക്കേണ്ടതുണ്ട്.
sex education/ലൈംഗിക വിദ്യാഭ്യാസം
നമ്മുടെ നാട്ടിൽ ലൈഗിംകതയെ കുറിച്ച് ആരും ഒന്നും സംസാരിക്കാറില്ല.കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നതും വളരെചുരുക്കമാണ് .ഇപ്പോൾ കാലം മാറി ഒരുപാടു ടെക്നോളജിയും ഇന്റർനെറ്റ് സൗകര്യങ്ങളും ,വീഡിയോ ഫോണുകളുംഒക്കെ ആയപ്പോൾ എല്ലാവർക്കും എല്ലാം അറിയാം ,കാണാം. ഈ സത്യധകളെല്ലാം നല്ല രീതിയിൽ ഉപയോഗിക്കാതെ ദുരുപയോഗം ചെയ്ത് അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങൾ ഒന്നും അറിയാത്ത അവസ്ഥയാകരുത്.വളർന്നു വരുന്നതലമുറ പെൺകുട്ടികളെയും സ്ത്രീകളെയും നല്ല രീതിയിൽ അവരർഹിക്കുന്ന ബഹുമാനത്തോടെ കണ്ട് വളരാൻ നല്ലതുംചീത്തയും ആയ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുട്ടികൾക്ക് സ്‌കൂളിലും വീട്ടിലും പഠിപ്പിക്കേണ്ടതുണ്ട്.
Diffrently abled /ഭിന്നശേഷിക്കാർ
നമ്മുടെ നാട്ടിൽ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുള്ള കുട്ടികളെയും വലിയവരെയും ഒരു പരിധിവരെഅവർക്കു സ്വന്തം പ്രയത്നത്താൽ ജീവിക്കാനുള്ള അവസരം ഒരുക്കികൊടുക്കണം ,അതിന് ഉതകുന്ന രീതിയിലുള്ളവിദ്യാഭ്യാസ രീതികൾ ആവിഷ്കരിക്കണം.അവർക്ക് പരിഗണനയും മുൻഗണനയും കൊടുക്കണം.കുട്ടികൾക്ക് ആരീതിയിൽ ഉള്ള വിദ്യഭാസം കൊടുക്കാൻ കഴിയുന്ന ട്രെയിനിങ് ടീച്ചേഴ്സിനും കൊടുക്കണം.ഇപ്പോൾ അങ്ങനെബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി രാജ്യത്ത് ആദ്യമായി പ്രത്യേക പാഠപുസ്‌കതങ്ങള്‍ ഒരുക്കി കേരള സംസ്ഥാനസര്‍ക്കാര്‍ മാതൃകയാകുന്നു.ഒരു നല്ല തുടക്കം,ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ട്. കാഴ്ചയില്ലാത്തവർക്കു ഗൈഡ് ഡോഗ്സ് ,അതുപോലെ ട്രാഫിക് സിഗ്നലുകളിൽ കാൽ നട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ ശബ്‌ദത്തോടു കൂടിയ സിഗ്നൽ ,അപ്പോൾ കാഴ്ച്ചയില്ലാത്തവർക്കു൦ അത് കേൾക്കാം .ചുരുങ്ങിയത് ഇനിപണിയുന്ന കെട്ടിടങ്ങൾക്കും മാളുകൾക്കും വീൽ ചെയർ ഉപയോഗിക്കുന്നവർക്ക് പറ്റുന്ന രീതിയിൽ സ്റ്റെപ്സ് നു പകരം /കൂടെ റാംപ് വഴി . അതുപോലെ തന്നെ അങ്ങനെ സഞ്ചരിക്കാൻ പറ്റുന്ന രീതിയിൽ പൊതു ഗതാഗത മാർഗങ്ങളും പരിഷ്കരിച്ചാൽ അവർക്കും വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ നിന്നും ഇടക്കെങ്കിലും ഒന്ന് പുറത്തേക്കിറങ്ങാൻപറ്റും .കൂടെ അവർക്കു ഉപയോഗിക്കാൻ പറ്റുന്ന പൊതു ടോയ്‌ലെറ്റുകളും.ചില കാര്യങ്ങൾ ഒക്കെ നടക്കാൻ ഒരുപാട്സമയവും കാലവും എടുക്കുമായിരിക്കും ,എന്നാലും അവരെയും നമുക്ക് കൂടെ കൂട്ടാം നമുക്ക് പറ്റുന്നപോലെ.
സ്ത്രീധനം
ഈ ആധുനിക യുഗത്തിലും സ്ത്രീധനം എന്ന അലിഖിത വ്യവസ്ഥ ഇന്നും ഒരുപാട് അച്ഛനമ്മമാരുടെ ഉറക്കംകെടുത്തുന്നുണ്ട് അതുപോലെ ഒരുപാട് പെൺകുട്ടികൾക്ക് ദുരിതപൂർണമായ ജീവിതവും . ഒരായുസ്സ് മുഴുവൻനിത്യച്ചെലവുകൾ പോലും നേരാവണ്ണം നടത്താൻ ബുദ്ധിമുട്ടുമ്പോഴും ഉറുമ്പ് അരിമണികൾ ശേഖരിക്കുന്നപോലെ ഓരോകാശും സ്വരുക്കൂട്ടി വെച്ചിട്ടും മകൾക്കു കല്യാണപ്രായമാകുമ്പോൾ ഒന്നിനും തികയാതെ നൂറുപേരോടു കടം മേടിച്ചും പലിശക്കെടുത്തും കല്യാണം നടത്തുന്നു .അതുകഴിഞ്ഞാലും പിന്നെയും ഓരോരോ ആവശ്യങ്ങളും ,പിന്നെ കടമെടുത്തകാശ് തിരിച്ചടക്കലും എല്ലാം കൂടെ എന്ത് ചെയ്യണം എന്നുപോലും അറിയാതെ നില്കുമ്പോഴായിരിക്കും മകളുടെജീവിതത്തിന്റെ അവസ്ഥ അറിയുന്നത്.ഒരായുസ്സ് മുഴുവനും പല ആഗ്രഹങ്ങളും ,ഇഷ്ടങ്ങളും മാറ്റിവെച്ചുകെട്ടിപ്പൊക്കിയ ജീവിതം തകരുന്നത് കണ്ട് നില്ക്കാൻ ഒരച്ഛനും അമ്മയ്ക്കും പറ്റില്ല . ചില സന്തോഷ ജീവിതങ്ങളുംഉണ്ടാകാം .പക്ഷെ പെണ്മക്കളുള്ള പാവപ്പെട്ട അച്ഛന്റെയും അമ്മയുടെയും നെഞ്ചിലെ തീയാണ് ഈ സ്ത്രീധനമെന്നഏർപ്പാട് .അത് ഒരായുസ്സ് മുഴുവൻ അവരെ ചുട്ടുപൊള്ളിച്ചു കൊണ്ടേയിരിക്കുന്നു .ഈ അവസ്ഥക്ക് എങ്ങനെ ഒരു മാറ്റംവരുത്താം ,ആലോചിക്കേണ്ടിയിരിക്കുന്നു .കാരണം കാശുള്ളവൻ സ്ത്രീധനം കൊടുത്തുകൊണ്ടേയിരിക്കും .
ഹർത്താൽ
സമ്പൂർണ സാക്ഷരത കൈവരിച്ച പ്രബുദ്ധ കേരളത്തിൽ ഇന്നും ഏതു കാര്യത്തിനും ഏതു പാർട്ടിക്കുംപ്രതികരിക്കണമെങ്കിൽ ഹർത്താൽ വേണം.ജനജീവിതം ജനപ്രതിനിധികൾ തന്നെ കഷ്ടത്തിലാക്കി സംഘടന ബലംപ്രകടിപ്പിക്കാനുള്ള ഒരു വേദിയായി ഹർത്താൽ മാറിക്കഴിഞ്ഞു. ഹർത്താൽ പ്രഖ്യപിക്കുമ്പോൾ എല്ലാംസമാധാനപരമായിരിക്കും ,പക്ഷെ തുടങ്ങിക്കഴിഞ്ഞാൽ അത് അക്രമത്തിലേക്കെത്താൻ അധികനേരം വേണ്ട. സർക്കാർവക പൊതുമുതൽ നശിപ്പിച്ചും അംഗബലം കാണിച്ചും അണികൾ മുന്നേറുന്ന ഈ കാഴ്ചക്ക് ഇനിയെന്ന് ഒരവസാനംഉണ്ടാകും. ഇതുകൊണ്ടു ഈ നാട്ടിലെ ജനങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സമ്പൂർണ സാക്ഷരത നേടിയജനപ്രതിനിധികൾക്ക് ഇനിയെന്ന് മനസിലാകും.
സൈബർ സുരക്ഷ
ഇൻറർനെറ്റും കംപ്യൂട്ടറും ലോകത്തെ ഒരു വിരൽത്തുമ്പിൽ കൊരുത്തിട്ടപ്പോൾ ഗെയിമുകളും ,ആപ്പുകളും ഒക്കെആയി മറ്റൊരു പുതിയലോകവും പിറവിയെടുത്തു.നല്ല രീതിയിൽ ഉപയോഗിച്ചാൽ ഇന്റർനെറ് നമുക്ക് അനന്തസത്യധകളുടെ ഒരു മായാജാലകം തുറക്കുന്നു അറിവിന്റെയും അക്ഷരങ്ങളുടെയും കളികളുടെയും ഒക്കെ .ഇതിനിടയിൽതന്നെ കുട്ടികളെ കാത്ത് ചതിക്കുഴികളും മറഞ്ഞു നിൽക്കുന്നു .മറഞ്ഞു നിൽക്കുന്നത് കണ്ടെത്താനുള്ള ജിജ്ഞാസ അവരെശെരികളിൽ നിന്നും തെറ്റുകളിലേക്ക് നയിക്കുന്നു . അതിന്അ മുൻപേ മാതാപിതാക്കന്മാരുടെയും ടീചെർമാരുടെയുംകണ്ണുകൾ അവർക്കു നേർവഴി കാണിക്കേണ്ടതുണ്ട് .കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം എന്താണെന്നുംഎന്തിനാണെന്നും അച്ഛനമ്മമാർ അറിയുക .അടച്ചിട്ട മുറികളിൽ നിന്നും അവരെ വീട്ടിനകത്തെ തന്നെ പൊതുഇടങ്ങളിൽഇന്റർനെറ്റ് ഉപയോഗിക്കാൻ പഠിപ്പിക്കുക .ഇരുപത്തിനാല് മണിക്കൂറും അവർക്കും ചുറ്റും ഒരു ഉപഗ്രഹമായിചുറ്റണ്ട,പക്ഷെ ഒരു കരുതൽ നല്ലതാണ്.
ഇങ്ങനെ ചെറുതും വലുതും ആയ ഒരുപാട് പ്രശ്ങ്ങളിൽ കൂടെയാണ് ഓരോരുത്തരും കടന്ന് പോകുന്നത് .നമുക്ക്പറ്റുന്നപോലെ മറ്റുള്ളവർക്ക് ഒരു താങ്ങും തണലുമാകാൻ ശ്രെമിക്കാം .ഒന്നിനും കഴിഞ്ഞില്ലെങ്കിൽ ഒരു ചെറുപുഞ്ചിരിയെങ്കിലും നൽകാം അതിനുമാകില്ലെങ്കിൽ ഉപകാരമൊന്നും ചെയ്തില്ലെങ്കിലും ഉപദ്രവമാകാതിരിക്കാനെകിലുംശ്രെമിക്കാം .നിയമങ്ങൾ ശക്തമാക്കുമെന്നും വിശ്വോസിക്കാൻ പറ്റുന്ന ഒരു നീതിന്യായ വ്യവസ്ഥ സൃഷ്ടിക്കപ്പെടുമെന്നുംനമുക്ക് സ്വപ്നം കാണാം .അങ്ങനെ ഒരു നല്ല നാളെ വരും.