കോവിഡ് വ്യാപനം ഉയർത്തുന്ന വെല്ലുവിളികളെ കേന്ദ്രമാക്കി വീട്ടമ്മമാർ മൊബൈലിൽ തീർത്ത ഹ്രസ്വ ചിത്രം 'ഡസിൻ്റ് മാറ്റർ ' 'സമൂഹമാധ്യമങ്ങളിൽ തരംഗമായി. കോറോണ വൈറസ് മൂലം സമൂഹത്തിലുണ്ടായ വെല്ലുവിളികളും

ആശങ്കകളും ഭയപ്പാടുകളുമെല്ലാം പങ്കുവെക്കുന്നതാണ് ഡസിൻ്റ മാറ്ററിൻ്റെ പ്രമേയം. യാതൊരു സാങ്കേതിത ഉപകരണങ്ങളുടെയും സഹായമില്ലാതെ വെറും മൊബൈലിൽ ഷൂട്ട് ചെയ്ത് പൂർത്തിയാക്കിയെതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കോവിഡ് പോസിറ്റാവായാൽ സമൂഹം ഒറ്റ പ്പെടുത്തുമെന്ന മാനസിക സംഘർഷം മൂലം ആത്മഹത്യയ്ക്കു മുതിരുന്ന പെൺകുട്ടിയെ അതിൽ നിന്ന് വിദഗ്ദമായ പിന്തിരിപ്പിക്കുകയും, സാമൂഹിക വിഷയങ്ങളിലേക്ക് കുട്ടിയെ കൂടുതൽ വ്യാപൃതയാക്കി പുതുജീവിതം കാണിച്ചു കൊടുക്കയുമാണ് വീട്ടമ്മമാർ ഡസിൻ്റ് മാറ്ററിലൂടെ വരച്ചുകാട്ടുന്നത്. സിന്ധു ഇ. എസ് , നന്ദനവിജയൻ, നമൃത തോമസ് എന്നിവരാണ് അഭിനേതാക്കൾ. മുവറ്റു സ്വദേശിനി സി എൻ ഷൈബിയും, തൊടുപുഴ സ്വദേശിനി ബിന്ദു ശിവദാസ്, ഇടുക്കി സ്വദേശിനി മരിയ തോമസ് എന്നിവരാണ് ചിത്രത്തിനായി ക്യാമറ കൈകര്യം ചെയ്തവർ. ചിത്രീകരണത്തിനുള്ള ഓൺലൈൻ നിർദ്ദേശങ്ങളുമായി തൊടുപുഴ ന്യൂമാൻ കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസർമാരായ ആതിര സതീഷ്, റോമി തോമസ് എന്നിവരും ഇവരുടെ കൂടെയുണ്ടായിരുന്നു. മൊബൈൽ ഉപയോഗിച്ചു മാത്രം ഷൂട്ട് ചെയ്തിട്ടും ചിത്രത്തിലെ ഓരോ ഷോട്ടുകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നുവെന്നാണ് കാണികളുടെ വിലയിരുത്തൽ.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ