mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
SaudiVellakka
Dr.Shafy K
കാലങ്ങൾക്ക് ശേഷം ഒരു നല്ല മലയാള സിനിമ കാണാനായി. ഈയിടെ യായി സിനിമ കാണൽ ഒരു മനം മടിപ്പിക്കുന്ന അനുഭവമാണ്. സിനിമ കാണുമ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
സിനിമ കണ്ട് കണ്ണുകൾ നിറയാത്തവർ ഉണ്ടോ?
മനസ്സ് വിങ്ങാത്തവർ ഉണ്ടോ?
തീർച്ചയായും ഉണ്ടാകാം.
ഉണ്ടെങ്കിൽ സ്വന്തം മനസ്സ് പരുക്കൻ ആയത് എങ്ങനെ എന്നു പരിശോധിക്കുന്നത് നന്നായിരിക്കും.
ഒരു ഉമ്മ.നിസ്കരിക്കുന്ന. തട്ടമിട്ടുന്ന, സാത്വികയായ ഒരു പ്രതീകം. കസേരയിൽ ഇരുന്നു നിസ്കരിക്കുന്നത് പോലും കാണിക്കുന്നുണ്ട് ഒരിടത്ത്. കുട്ടികളെ ഇഷ്ടമുള്ള ആളാണ് ഉമ്മ. പക്ഷേ എന്നിട്ടും ഒരബദ്ധം ഈ ഉമ്മയ്ക്ക് സംഭവിക്കുന്നുണ്ട്. അതിന്റെ പരിണതഫലം ചിത്രം വരച്ചു കാണിയ്ക്കുന്നു ഈ സിനിമയിൽ.
സത്താർ എന്ന മകനെ അവതരിപ്പിച്ച നടന്റെ അഭിനയ വൈദഗ്ദ്യം കണ്ടുമ്പോൾ നമ്മൾ പറഞ്ഞു പോകും, ഇതാണ് യഥാർത്ഥ നടനം. മായാത്ത വിങ്ങൽ ഉണ്ടാക്കുന്ന, ഭാര്യയുടേയും അമ്മയുടേയും ഇടയിൽ പെട്ടവന്റെ നിസ്സഹായത കവിത പോലെ ആവിഷ്കരിക്കുന്ന നടനം.
നീല നിറമുള്ള ഷർട്ട് ഇട്ട മൊഞ്ചനായ മകനെ (മകനെ പോലെ ഉള്ള ഒരാളെ) കുറിച്ച് ഈ ഉമ്മ പറഞ്ഞപ്പോൾ ഞാൻ എന്റെ അമ്മയെ ഓർത്തു പോയി. എഴുതുമ്പോൾ തന്നെ കണ്ണു നിറയുന്ന അനുഭവം. ജീവിതത്തിൽ എപ്പോഴും എനിക്കായി ഏറ്റവും നല്ല ഷർട്ടുകൾ എടുത്തു തന്നിട്ടുള്ളത് അമ്മയാണ്. പലതും തൃശ്ശൂർ ടൗണിലെ ഷോപ്പുകളിലെ ഏതെങ്കിലും സെയിൽസ് ഇവന്റ്സിൽ നിന്നായിരിക്കും. സൈസ് എപ്പോഴും കൃത്യമായിരിക്കും. എനിക്ക് പോലും ഇട്ടു നോക്കാതെ എന്റെ സൈസ് കണക്കാക്കാൻ കഴിയാറില്ല. എന്നെ എപ്പോഴും കാണാത്ത അമ്മയ്ക്ക് പക്ഷേ ഷർട്ടിന്റെ അളവൊക്കെ കൃത്യമായിരിക്കും. നാട്ടിൽ പോയാൽ ഇപ്പോഴും "ഈ ഷർട്ട് വേണ്ട" "ഇത് നന്നായിട്ടുണ്ട് " എന്നൊക്കെ പറയാറുണ്ട്. വേറെ ആരും അങ്ങിനെ ഒന്നും പറയാറില്ല. ഇതിൽ കാണാതായ മകനെ കുറിച്ച് "അവൻ പോയത് ഇതിലും നല്ല സ്ഥലത്തേയ്ക്ക് ആയിരിക്കും" എന്ന് പലതും പറയാതെ പറയുന്ന കൃത്യമായി മനസ്സിലാക്കുന്ന മാതൃത്വം.
പാട്ടുകൾ മലയാള സിനിമയിൽ ഇപ്പോൾ ആവശ്യമുണ്ടോ? ഈ സിനിമയിൽ സുഗമമായ ഫ്ലോ പാട്ട് വന്നപ്പോൾ കുറഞ്ഞതായി തോന്നി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ