(A Cinematic Story)
"ഇന്ന് രാത്രി പത്തുമണി വരെ നമുക്ക് പനമ്പിള്ളി നഗറിലെ സ്ട്രീറ്റ് സ്‌കേപ്പിൽ എന്റെ ഡെല്ലയോടൊപ്പം പ്രണയിച്ചിരിക്കാം ഫ്രീ ആവുമോ? എന്ന വാട്സാപ്പ് സന്ദേശം വിഹാൻ എന്ന അവളുടെ ഡൂഡിന് അയച്ച് പത്തു മിനിട്ട് കഴിഞ്ഞപ്പോഴേക്കും
"ഞാൻ സ്ട്രീറ്റ് സ്‌കേപ്പിൽ നിന്നെ വെയിറ്റ് ചെയ്യുന്നു..." എന്നൊരു വാട്സാപ്പ് വോയ്‌സ് മെസ്സേജ് നിവേദയ്ക്ക് ലഭിച്ചു...
അപ്പോൾ സമയം ഈവെനിംഗ് 4 PM, നിവേദ ഫാഷൻ ഡിസൈനിങ് കോഴ്സ് കഴിഞ്ഞ് നിൽക്കുന്നു, വിഹാൻ മറീൻഡ്രൈവിലെ ഡാഫൊഡിൽസ് എന്ന അഡ്വെർടൈസിങ് ഏജൻസിയിൽ ട്രെയിനി copywriter ആണ്.
നിവേദ ഗിരിനഗറിൽ ബിസിനസ് ദമ്പതികളായ അച്ഛനമ്മമാർ രോഹിത് നമ്പ്യാർക്കും നിഹാരികയ്ക്കുമൊപ്പം താമസിക്കുന്നു. പണത്തിന്റെ അന്തരമുള്ളതിനാൽ വേദയും വിഹാനും തമ്മിലുള്ള പ്രണയത്തിന് രോഹിത് നമ്പ്യാരിൽ നിന്നും കർശനമായ വിലക്കുണ്ട് അതുകൊണ്ടാണ് അപ്രതീക്ഷിതമായി ഉണ്ടായ ഒരു ബിസിനസ് ഗെറ്റ് ടു ഗെതെർ പാർട്ടിയ്ക്ക് തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ അവർ ഡ്രൈവ് ചെയ്തു പോവുന്ന ഈ സായാഹ്നം വരെ വേദയ്ക്കും വിഹാനും കാത്തിരിക്കേണ്ടി വന്നത്.
വേദയും വിഹാനും south പനമ്പിള്ളി നഗറിലെ "PULP FACTORY "യിലെ baskin റോബ്ബിൻസ് ഐസ്ക്രീം ഡെല്ലയോടൊപ്പം നുകർന്ന് സ്ട്രീറ്റ് സ്‌കേപ്പിലെ ഒരു ഇരിപ്പിടത്തിൽ ഇരുന്നു.
ഡെല്ല... വേദയുടെ ഓമനയായ ചോക്ലേറ്റ് നിറമുള്ള ഒരു തടിച്ചി ലാബ്രഡോർ പെൺപട്ടിയാണ്...
വേദയും വിഹാനും ഇരുന്നിരുന്ന സീറ്റിനപ്പുറം കൊച്ചി ഫ്രീക്കന്മാർ എന്ന് തോന്നിക്കുന്ന മൂന്നു പേർ അവരെ നോക്കി എന്തൊക്കെയോ സംസാരിക്കുന്നതും ചിരിക്കുന്നതും വേദയും വിഹാനും ശ്രദ്ധിച്ചിരുന്നു.
അടുത്ത നിമിഷം കടവന്ത്രയിൽ നിന്ന് കനാൽപ്പാലം കേറി അങ്ങോട്ട് ചീറിപ്പാഞ്ഞു വന്ന ഒരു മെറ്റാലിക്ക് കളർ ഡസ്റ്റർ കാറിൽ നിന്നും പിൻവശത്തെ ഡോർ തുറന്ന് ക്രീം കളർ ചുരിദാർ ധരിച്ച ഒരു 24 വയസ്സ് തോന്നിക്കുന്ന പെൺകുട്ടി കരഞ്ഞുകൊണ്ട് സ്ട്രീറ്റ്‌സ്‌കേപ്പിലേയ്ക്ക് ഇറങ്ങി ഓടി. അവളുടെ വസ്ത്രത്തിന്റെ മുൻവശത്തായി ചോര വീണ പാടുണ്ടായിരുന്നു.
അപ്പോഴേക്കും ഡസ്റ്ററിൽ നിന്നിറങ്ങി വന്ന ബൗൺസർമാരെന്നു തോന്നുന്ന രണ്ടുപേർ ആ പെൺകുട്ടിയെ ബലമായി റാഞ്ചിയെടുത്തു വണ്ടിയിൽ കയറ്റി അതിവേഗം അവിടെനിന്നും ഓടിച്ചുപോയി.
ആ കാഴ്ച കണ്ട് വേദയും വിഹാനും ഡെല്ല പോലും പകച്ചു നിന്നു
അപ്പോൾ അവർക്കപ്പുറമിരുന്ന മൂന്ന് ചെറുപ്പക്കാരിൽ ഒരാൾക്ക് കടുത്ത നെഞ്ചുവേദന വന്നു. അയാൾ സ്ട്രീറ്റ്സ്‌കേപ്പിലെ വോക്കിങ് വേയിൽ കിടന്ന് പുളയാൻ തുടങ്ങി. തുടർന്ന് അവരിൽ ഒരാൾ വിഹാന്റെ അടുത്ത് വന്ന്
"മച്ചാനെ ആ ഫോണൊന്നു തരോ... ഇവന് വാൽവിന്റെ കംപ്ലയിന്റ് ഉള്ളതാണ് വെഷമം തട്ടാൻ പാടില്ല ഇവന്റെ അച്ഛനെ വിളിച്ചുപറഞ്ഞില്ലെങ്കിൽ സീൻ ടാർക്കാവും... ഞങ്ങടെ ഫോണിൽ ചാർജൂല ബാലൻസൂലാ... മച്ചാന്റെ ഫോണൊന്നു തന്നാ ഇവന്റെ അച്ഛനെ വിളിക്കാനാണ്... "..
വിഹാൻ ഉടനെ തന്നെ തന്റെ സാംസങ് ഗാലക്സി ഫോൺ അവനു നൽകി...
അവൻ ആ ഫോണിൽ സംസാരിച്ചു പരിധിവിട്ടു മുന്നോട്ടു നീങ്ങിയപ്പോൾ വേദയ്ക്കും വിഹാനും എന്തോ പന്തികേട് തോന്നി ആ സമയം വേദയ്ക്ക് അവളുടെ ഫോണിൽ നിഹാരികയുടെ ഒരു വാട്സാപ്പ് സന്ദേശം വന്നു
"മീറ്റിംഗ് തുടങ്ങിയിട്ടേയുള്ളു ഞങ്ങൾ വൈകും നീ swiggy വിളിച്ചു ഫുഡ് ഓർഡർ ചെയ്തു കഴിച്ചോ... "
വേദ വാട്സാപ്പ് സന്ദേശം വായിച്ച് കഴിയുമ്പോഴേക്കും മൂന്നുപേരിൽ രണ്ടാമൻ അവളുടെ ഫോൺ തട്ടിപ്പറിച്ചോടുന്നു.
അപ്പോഴേക്കും വിഹാന്റെ ഫോൺ കൊണ്ട് നടന്നവൻ മറ്റവന്റെ മുൻപിലൂടെ ഓടി ചെന്നു രണ്ടുപേരും ഒരുമിച്ച് ഒരു ബൈക്കിൽ കയറി വേഗത്തിൽ ഓടിച്ചുപോയി. വേദയും വിഹാനും ഒന്നിച്ചു ഒച്ചവെച്ചു അവരുടെ പിന്നാലെ ഓടിയെങ്കിലും അവർ കടന്നു പോയി.
അടുത്ത നിമിഷം ഡെല്ലയുടെ ഭയന്ന കുര കേട്ട അവർ കണ്ടത് നേരത്തെ മൂന്നുപേരുടെ കൂട്ടത്തിൽ നെഞ്ചുവേദന വന്നവൻ ഒരു സ്പ്രേ ഡെല്ലയുടെ മുഖത്തടിച്ചു, അപ്പോൾ വന്ന ഒരു റെഡ് എർട്ടിഗ കാറിൽ അതിനെ കടത്തികൊണ്ടുപോവുന്നതാണ്. ചിന്തിച്ചു നിൽക്കാതെ തന്റെ ബൈക്കിൽ വിഹാനും പിന്നിലിരുന്ന് വേദയും ആ എർട്ടിഗ കാറിനെ പിന്തുടർന്നു.
അപ്പോൾ സമയം 6:50PM,
കുറേ ദൂരം പിന്തുടർന്നു കാണും അവർ തേവര കഴിഞ്ഞ് റൂറൽ ഏരിയകളിലൂടെ പോയി കഴിഞ്ഞപ്പോൾ ഒരു ഇടുങ്ങിയ കോളനിറോഡിൽ എത്തിയപ്പോൾ ഒരാൾ വന്ന് ഒരു ഹോക്കി സ്റ്റിക്കുകൊണ്ട് വിഹാനെ അടിച്ചു. വിഹാൻ ഒഴിഞ്ഞുമാറിയപ്പോൾ ബൈക്കിന്റെ നിയന്ത്രണം വിട്ടു അത് സ്കിഡ് ചെയ്ത് വിഹാനും വേദയും താഴെ വീണു..
അടിച്ചയാൾ അടുത്തേയ്ക്കു വരുമ്പോഴേക്കും വിഹാൻ വേദയുടെ കൈപ്പിടിച്ചു അവിടെ നിന്നും ഓടിപ്പോയി.
സമയം കുറേ കടന്നുപോയി..
വിഹാനും വേദയും ഒളിച്ചിരുന്ന ആ പണിതീരാത്ത ബിൽഡിങ്ങിനപ്പുറം ഒരു വീട്ടിൽ കുറേ പേർ വന്നുപോവുന്നതും അകത്തു എന്തൊക്കെയോ നിഗൂഢമായ ജോലികൾ നടക്കുന്നതും വിഹാനും വേദയും ശ്രദ്ധിക്കുന്നു. ആ വീടിന്റെ പിന്നാമ്പുറത്തെ ഇരുട്ടിൽ മൂളുന്ന കൊതുകൾക്കും മൂത്രത്തിന്റെ മൂക്കു തുളയ്ക്കുന്ന മണത്തിലും സ്വയം നഷ്ട്ടപ്പെട്ടിരിക്കുമ്പോഴും വിഹാനും വേദയും ജനലിലൂടെ ചില കാഴ്ചകൾ കണ്ടു.
നേരത്തെ സ്ട്രീറ്റ്സ്‌കേപ്പിൽ കണ്ട പെൺകുട്ടി പൂർണനഗ്‌നയായി ഒരു കട്ടിലിൽ ദേഹം നിറയെ ചോരപ്പാടുകളോടെ തളർന്നു കിടക്കുന്നു. ഡെല്ലയെ പോലെ ഒരു പെൺപട്ടിയുടെ ആമാശയം ചിലർ കുത്തിപൊളിച്ചു എന്തോ പുറത്തെടുക്കുന്നു.
ആ സമയം പുറത്തേയ്ക്ക് മൂത്രമൊഴിക്കാൻ മൊബൈൽ ഫോണിൽ സംസാരിച്ചു വന്ന ഒരുവനെ പിന്നിൽ നിന്നും വേദയും വിഹാനും അടിച്ചുവീഴ്ത്തി. ആ ഫോണിൽ നിന്നും അവർ പലതും കണ്ടെത്തി.
ബാംഗ്ലൂരിലെ anekkal താലൂക്കിലെ ഒരു കുഗ്രാമത്തിൽ "മിക്കി ഭാട്ടിയ "എന്നൊരു കെനിയൻ ഇന്ത്യൻ ഡ്രഗ് ലോർഡിന്റെ "Mandrax "എന്ന മയക്കുമരുന്നു മാത്രം ഉൽപാദിപ്പിക്കുന്ന ഫാർമസൂട്ടിക്കൽ കമ്പനിയുണ്ട്. mantrax രണ്ട് ദിവസം വരെ ലഹരിയുണ്ടാക്കുന്ന ഒന്നാണ് .
ചെക്ക്പോസ്റ്റിൽ പോലീസിനെ കബളിപ്പിച്ചു ബാംഗളൂരിൽ നിന്നും കൊച്ചിയിലേയ്ക്ക് mandrax കടത്താൻ കൊച്ചിൻ ഡ്രഗ് മാഫിയ കണ്ടെത്തിയ വഴിയാണ് 36 കിലോ വരെ തൂക്കമുള്ള ലാബ്രഡോർ പട്ടികളുടെ ആമാശയത്തിൽ mandrax പാക്കറ്റുകൾ ഓപ്പറേറ്റ് ചെയ്തു നിറച്ചു ഇവിടെ വന്നു പൊളിച്ചെടുത്തു അവസാനം നായ്ക്കളെ കൊന്നു കുഴിച്ചുമൂടുക
അതിന് ലാബ്രഡോർ മോഷണം നടത്തുന്നു...
ആ രാത്രി NCB യും കൊച്ചിൻ പോലീസും വിഹാനും വേദയ്ക്കും നല്ലൊരു ട്രീറ്റ് തന്നെ കൊടുക്കുന്നു. സ്ട്രീറ്റ് സ്‌കേപ്പിൽ കുറേ ദിവസത്തിന് ശേഷം വിഹാന്റെയും വേദയുടെയും "save the date " ഷൂട്ടിങ് നടന്നു...
ഫെബ്രുവരി 14നാണു അവരുടെ വിവാഹം..