ശ്രേഷ്ഠ രചനകൾ
വിഷു
- Details
- Written by: ThulasiDas. S
- Category: Outstanding
- Hits: 5283
(ThulasiDas. S)
ആശുപത്രിയുടെ മണം കുറച്ചുയരത്തില്‍ വന്നു നില്‍ക്കുന്ന മരണത്തിന്റെ മണംപോലെ രാമേട്ടനു തോന്നിതുടങ്ങിയിട്ട് കുറച്ചു നാളായി. അടുത്ത മുറിയില്‍ ഓപ്പറേഷനു വന്ന് രണ്ട് ദിവസം മുന്‍പ് ഇടനാഴിയില്‍വെച്ച് പരിചയപ്പെട്ട കുഞ്ഞിരാമനിപ്പോള്‍ എങ്ങനെ ഉണ്ടെന്ന ചോദ്യം പല ആവര്‍ത്തിയായി. മകന്‍ ഗോപിയും സഹായി മണിയപ്പനും പരസ്പരം മുഖം നോക്കി.